തിരുവനന്തപുരം: തൃശൂരിൽ സിപിഎം - ബിജെപി അവിഹിതബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൃശൂരിൽ അപകടകരമായ ചില രാഷ്ട്രീയം നടക്കുന്നു എന്ന് മുമ്പേ തന്നെ പറഞ്ഞിരുന്നു. പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച പല വിട്ടുവീഴ്കൾക്കും വഴിവെച്ചെന്നും തൃശൂരിലെ പരാജയം പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് സർക്കാരിനെതിരായ അമർഷമാണ് തിരഞ്ഞെടുപ്പിൽ ഫലിച്ചതെന്ന് വി.ഡി സതീശൻ പറഞ്ഞു. മികച്ച ഭൂരിപക്ഷത്തിൽ യു ഡി എഫ് സ്ഥാനാർഥികൾ വിജയിച്ചു. യുഡിഎഫിന്റെ ഐക്യത്തിന്റെയും കോൺഗ്രസിന്റെ ഐക്യത്തിന്റെയും വിജയമാണിത്. സർക്കാരിൻറെ ദുഷ് ചെയ്തികൾക്ക് എതിരെയുള്ള വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നും സി എ എ നടപ്പിലാക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിച്ചെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു. 


ALSO READ: 'കൈ'വിടാതെ അനന്തപുരി; അവസാന റൗണ്ടിൽ കുതിച്ച് കയറി ശശി തരൂർ


ദേശീയതലത്തിൽ ഇന്ത്യ മുന്നണി തിളക്കമാർന്ന വിജയമാണ് സ്വന്തമാക്കിയതെന്ന് വി.ഡി സതീശൻ പറഞ്ഞു. ഒറ്റക്കെട്ടായി നിന്ന് നേടിയ വിജയമാണിത്. ഇന്ത്യ മുന്നണിയുടെ ശക്തമായ തിരിച്ചുവരവ് ഉണ്ടായി. സംഘപരിവാർ ശക്തികളെ വിറുപ്പിച്ചുള്ള ശക്തമായ നീക്കം നടത്താൻ കോൺഗ്രസിന് കഴിഞ്ഞെന്ന് പറഞ്ഞ വി.ഡി സതീശൻ യുഡിഎഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച വോട്ടർമാർക്ക് നന്ദി പറയുകയും ചെയ്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.