Accident : റോഡിന്റെ അരിക് ഇടിഞ്ഞ് ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ മരിച്ചു
ഡ്രൈവർ സീറ്റിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ ദിലീപ് ചെങ്കല്ലുകൾക്കടിയിൽപ്പെടുകയായിരുന്നു
വയനാട് : ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. വയനാട് പടിഞ്ഞാറത്തറ കുറ്റിയാംവയലില്‍ ലോറി മറിഞ്ഞ് അപകടം ഉണ്ടായത്. കണ്ണൂർ ഉളിക്കൽ സ്വദേശി ദിലീപാണ് മരിച്ചത്. റോഡിന്റെ അരിക് ഇടിഞ്ഞ് വീണാണ് അപകടം സംഭവിക്കുന്നത്. അപകടകത്തെ തുടർന്ന് ലോറി തലകീഴായിട്ടാണ് തോട്ടിലേക്ക് മറിഞ്ഞത്. ഡ്രൈവർ സീറ്റിൽ നിന്നും ദിലീപ് തെറിച്ച് വീഴുകയായിരുന്നു. ഇന്ന് നവംബർ 12 ഞായറാഴ്ച രാവിലെ 11.30ഓടെയായിരുന്നു അപകടം. ലോറിയിൽ ഒപ്പം ഉണ്ടായിരുന്നു രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദിലീപിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഡ്രൈവർ സീറ്റിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ ദിലീപ് ചെങ്കല്ലുകൾക്കടിയിൽപ്പെടുകയായിരുന്നു. ഇത് തുടർന്നാണ് ഗുരുതരമായി പരിക്കേറ്റത്. ദിലീപിനൊപ്പമുണ്ടായിരുന്ന സജീർ, മൊയ്ദീൻ എന്നിവർക്കും പരിക്കേറ്റിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.