Arjun: ഒരു മുതലെടുപ്പും നടത്തിയിട്ടില്ല, അവസാന നിമിഷം വരെ അർജുനായി നിലകൊണ്ടു; അർജുന്റെ കുടുംബത്തിന് മറുപടിയുമായി മനാഫ്
Lorry owner manaf Press Meet: ഷിരൂരിൽ നടന്നത് ചരിത്രപരമായ ദൗത്യം. അവസാന നിമിഷം വരെ താൻ അർജുനായി നിന്നുവെന്ന് മനാഫ്.
കോഴിക്കോട്: അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങളിൽ മറുപടിയുമായി മനാഫ്. ഷിരൂരിൽ നടന്നത് ചരിത്രപരമായ ദൗത്യം. അവസാന നിമിഷം വരെ താൻ അർജുനായി നിന്നുവെന്ന് മനാഫ്. കുടുംബത്തോടൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മനാഫ് ഇക്കാര്യങ്ങൾ വിശദമാക്കിയത്. ലോറിയുടെ ആർസി ഉടമ മുബീൻ സ്വന്തം സഹോദരനാണ്.
താൻ ഒരു മുതലെടുപ്പും നടത്തിയിട്ടില്ല. വൈകാരികമായി പ്രതികരിച്ചതിൽ അർജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു. വാഹനത്തിന്റെ ഉടമ എന്ന നിലയിൽ തന്റെ കടമ നിർവഹിച്ചു. താൻ പണപ്പിരിവ് നത്തിയിട്ടില്ലെന്നും മനാഫ് വ്യക്തമാക്കി. ആരുടെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടില്ല. പണപ്പിരിവ് നടത്തിയെന്ന് തെളിഞ്ഞാൽ നിയമനപടി സ്വീകരിക്കാമെന്നും മനാഫ് പറഞ്ഞു.
ALSO READ: 'അർജുൻ സ്വന്തം അനിയനെ പോലെ, ഫണ്ട് പിരിച്ചിട്ടില്ല'; ആരോപണങ്ങൾ നിഷേധിച്ച് മനാഫ്
വാഹനത്തിന്റെ ആർസി ഉടമയും മനാഫിന്റെ സഹോദരനുമായ മുബീനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. തങ്ങൾ ഒരുമിച്ചാണ് ബിസിനസ് ചെയ്യുന്നതെന്നും വാഹനത്തിൽ മനാഫിനും ഉടമസ്ഥതയുണ്ടെന്നും മുബീൻ.
അർജുന്റെ കുടുംബത്തിന് വേദനയുണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് മനാഫ് പറഞ്ഞു. ഈ വിവാദം അവസാനിപ്പിക്കണം. ഇന്നത്തോടു കൂടി ഈ വിഷയം അവസാനിപ്പിക്കണമെന്നും വിവാദം തുടരാൻ താത്പര്യമില്ലെന്നും മനാഫ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.