കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് തുറന്നു പറഞ്ഞത് എസ് എൻ ഡി പി യോഗമാണ് എന്ന് തുഷാർ വെള്ളാപ്പള്ളി. സത്യം പറയുന്നവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാർ വെള്ളാപ്പള്ളി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിഡിജെഎസിന് ലഭിക്കേണ്ട ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളെ കുറിച്ചു ബിജെപി ദേശീയ അധ്യക്ഷനുമായി വിശദമായ ചർച്ച നടന്നു എന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. സ്ഥാനങ്ങളിലേക്കുള്ള പട്ടിക ജെ പി നദ്ദയ്ക്ക് കൈമാറി. അനുകൂല നടപടി ഉണ്ടാകുമെന്ന് ജെപി നദ്ദ ഉറപ്പു നൽകി. 


സംസ്ഥാനത്ത് എൻഡിഎയെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചു ചർച്ച ചെയ്തു എന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.