കോഴിക്കോട്: മാതാപിതാക്കളുടെയും ബന്ധുക്കളുടെയും എതിർപ്പിനെ തുടർന്ന് പങ്കാളിക്ക് ഒപ്പം ഒരുമിച്ച് താമസിക്കാൻ അനുമതി നൽകി ഹൈക്കോടതി. താമരശേരി സ്വദേശി ഫാത്തിമ നൂറയെ ആദില നസ്റിനൊപ്പം കോടതി വിട്ടയച്ചു. ഫാത്തിമ നൂറയെ ബന്ധുക്കൾ പിടിച്ചുകൊണ്ടു പോയിരുന്നു.  പ്രണയിനിക്കൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന ആലുവ സ്വദേശി ആദില നസ്റിന്റെ അപേക്ഷയിലാണ് ഹൈക്കോടതിയുടെ  നടപടി. പ്രായപൂർത്തിയായ വ്യക്തികൾക്ക് ഒരുമിച്ച് ജീവിക്കുന്നതിൽ വിലക്കില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രൻ വ്യക്തമാക്കി. ഫാത്തിമയെ കാണാനില്ലെന്നുകാട്ടി ആദില ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചിരുന്നതും  കോടതി തീർപ്പാക്കി. 
 
കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് ആദിലയുടെ പങ്കാളി. യാഥാസ്ഥിതിക കാഴ്ചപ്പാടുകൾ മാറ്റി നിർത്തിയാൽ ആരുടെയും കണ്ണു നിറയിക്കുന്നതാണ് ആദിലയുടെ പ്രണയ കഥ. സൗദിയിലെ പഠനകാലത്താണ് ആദിലയും ഫാത്തിമയും പരിചയപ്പെടുന്നത്. 11 ആം ക്ലാസിൽ പഠിക്കുമ്പോളാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാൽ ഇരുവരും തമ്മിലുളള പ്രണയം വീട്ടിൽ അറിഞ്ഞതോടെ വീട്ടുകാർക്ക് ആ ബന്ധത്തിൽ എതിർപ്പ് ആകുകയും ഇരുവരും തമ്മിൽ സംസാരിക്കാൻ പോലും അനുവദിക്കാതെ വീട്ടുകാർ ഇരുവരെയും പിരിച്ചു. തുടർന്ന് ബന്ധുക്കൾക്കുവേണ്ടി ബന്ധം തുടരില്ലെന്നു പറയുകയും ചെയ്തു. എന്നാലും ഇവർക്കിടയിലെ പ്രണയം തുടർന്നിരുന്നു. പ്ലസ്ടു പഠനത്തിനു ശേഷം നാട്ടിൽ എത്തി ഒരു കോളേജിൽ പഠിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ മുട്ടുകുത്തിക്കുമെന്ന് മമത ബാനർജി


ബന്ധം വീണ്ടും വീട്ടുകാർ അറിഞ്ഞതോടെ ഒരുമിച്ച് പഠിക്കാനുളള അവരുടെ തീരുമാനത്തെ വീണ്ടും വീട്ടുകാർ തടയിട്ടു. കേരളത്തിൽ മടങ്ങിയെത്തിയിട്ടും ഇരുവരും പ്രണയം തുടരുകയും സമാനമായ ജീവിതത്തെക്കുറിച്ച് പഠിക്കുകയും ചെയ്തു. തുടർന്ന് ഡിഗ്രി പഠനത്തിനു ശേഷം ഒരുമിച്ച് ജീവിക്കാം എന്നായിരുന്നു ഇരുവരുടെയും തീരുമാനം. ഇതിനെ തുടർന്ന് ഇരുവർക്കും വലിയ പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഇരുവരെയും ഭീഷിണിപ്പെടുത്തുകയും കൗണിസിലിങ്ങിന് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് മുസ്ലീം സമുദായത്തിന് ചേർന്നതല്ലെന്നും ഇരുവരും പിരിയണമെന്നും വീട്ടുകാർ ഇവർക്ക് മുന്നറിയിപ്പ് നൽകി. 


അതേസമയം പിതാവ് ബന്ധത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം ഒന്നെങ്കിൽ നീ അല്ലെങ്കിൽ ഞാൻ മാത്രമേ ജീവനോടെ ഉണ്ടാകുകയുളളു എന്ന് ഭീഷണിപ്പെടുത്തുകയും ശാരീരകമായും മാനസികമായും വീട്ടുകാർ നൂറിനെ ഉപദ്രവിക്കുന്നതായാണ് ആദില പറയുന്നത്. എന്നാൽ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചും ബന്ധം തുടർന്നതായും ആദില പറയുന്നു. ഈ മാസം 19ന് ആദില കോഴിക്കോടെത്തി നൂറയെ കണ്ടുമുട്ടി. അന്ന് ഇരുവരും കോഴിക്കോട് തന്നെയുളള സംപ്രേക്ഷണ കേന്ദ്രത്തിലായിരുന്നു താമസിച്ചിരുന്നത്. 


Also read: സന്തോഷത്തോടെ സ്‌കൂളിലേക്ക് മടങ്ങാം: ആരോഗ്യത്തോടെ പഠിക്കാം; മറക്കരുത് മാസ്‌കാണ് മുഖ്യം


അവിടെ ബന്ധുക്കൾ തിരഞ്ഞെത്തിയതോടെ സംഭവത്തിൽ പോലീസ് ഇടപ്പെട്ടു. പിന്നീട് വീട്ടിലേക്ക് കൂട്ടികൊണ്ടു വന്നു. ഒരു ദിവസം താമരശ്ശേരിയിൽ ബന്ധുക്കളെത്തി പങ്കാളിയെ കൂട്ടികൊണ്ട് പോയി. തന്റെ മാതാ പിതാക്കളും അവർക്കൊപ്പം നിന്നതായും ആദില പറഞ്ഞു. പിന്നീട് കോഴിക്കോട്ടെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും കോടതിയിൽ ഹാജരാക്കാം എന്ന വ്യവസ്ഥയോടെ ഫാത്തിമയെ വീട്ടുകാ‍ർ കൊണ്ടുപോയി. എന്നാൽ കോടതിയിൽ ഹാജരാക്കാൻ ഫാത്തിമയുടെ കുടുംബം തയ്യാറായില്ല. ഇതോടെയാണ് ആദില കോടതിയെ സമീപിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.