തിരുവനന്തപുരം: ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം. സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്തിന് സമീപമാണ് ന്യൂനമർദ്ദം നിലനിൽക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ന്യൂനമർദത്തിൻ്റെ സ്വാധീനഫലമായി കേരളത്തിൽ ഇന്നും നാളെയും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഇന്ന് എറണാകുളം, ആലപ്പുഴ, തൃശൂർ, വയനാട്, കോഴിക്കോട്, പാലക്കാട്‌, മലപ്പുറം, കോട്ടയം ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചിരുന്നു.


ALSO READ: Heavy Rain Alert : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത


ഉച്ചയ്ക്ക് ശേഷമാണ്  മഴയ്ക്ക് സാധ്യത. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതനിർദേശം നൽകിയിട്ടില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.