പത്തനംതിട്ട: പന്തളത്ത് ഹോട്ടലിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം.ഹോട്ടൽ ജീവനക്കാരായ രണ്ട് പേർക്ക് പരിക്ക്.
മെഡിക്കൽ മിഷൻ ജംഗ്ഷന് സമീപം ഫലക് മജിലിസ് ഹോട്ടലിലാണ് അപകടം നടന്നത്.അപകടത്തിൽ കട ഭാഗീകമായി കത്തി നശിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കാകാനുള്ള കാരണം വ്യക്തമല്ല. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു. സിലിണ്ടറിൻറെ സാങ്കേതിക തകരാറോ, ഹോസിൻറെ ലീക്കോ ആകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.


അഭിനയ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍


ല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്നും വിവാഹം ചെയ്യാമെന്നും വിശ്വസിപ്പിച്ച് യുവതിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പറപ്പൂര്‍ മുല്ലപ്പറമ്പ് തൈവളപ്പില്‍ സക്കരിയ(33)യെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തത്.


കൊല്ലം സ്വദേശിനിയും കോട്ടയ്ക്കലില്‍ താമസക്കാരിയുമായ 27-കാരിയാണ് കോട്ടക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. കുറ്റിപ്പുറത്തുവെച്ച് നിക്കാഹ് ചെയ്തതായി വിശ്വസിപ്പിച്ച് ലൈംഗീക പീഡനത്തിരയാക്കിയെന്നാണ് യുവതിയുടെ പരാതി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.