നയതന്ത്ര സ്വർണക്കടത്തു കേസിൽ ഉൾപ്പെടെ നിരവധി കേസുകളിൽ ജയിലിൽ കിടക്കേണ്ടി വന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് എം ശിവശങ്കർ. തന്റെ അനുഭവകഥ പുറത്തിറക്കാൻ പോകുകയാണ് ശിവശങ്കർ. അശ്വത്ഥാമാവ് വെറും ഒരു ആന എന്നാണ് പുസ്തകത്തിന്റെ ടൈറ്റിൽ. ഡിസി ബുക്സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. ഫെബ്രുവരി 5ന് പുസ്തകം പുറത്തിറക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ജയിലിൽ ആയതിന് ശേഷമുള്ള ആ നാള്‍വഴികളില്‍ സംഭവിച്ചത് എന്തെല്ലാമാണ് എന്നാണ് ശിവശങ്കര്‍ ഇതിൽ വെളിപ്പെടുത്തുന്നത്. പിറന്നാൾ ദിനത്തിൽ ജയിൽ അനുഭവമടക്കം വിവരിച്ച് ശിവശങ്കർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. യഥാർത്ഥ സ്നേഹിതരേ മനസിലാക്കാൻ ഈ അനുഭവങ്ങൾ സഹായിച്ചു. മുൻപ് പിറന്നാൾ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകൾ മാത്രമാണ് ഇത്തവണ പിറന്നാൾ ആശംസിച്ചത് എന്നും ശിവശങ്കർ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.


Also Read: M Sivasankar | എം ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിച്ചു; മുഖ്യമന്ത്രി ഫയലിൽ ഒപ്പുവെച്ചു


മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ശിവശങ്കർ നിലവിൽ സ്പോർട്സ് വകുപ്പിൽ സെക്രട്ടറിയാണ്. സ്വർണ്ണക്കടത്ത് കേസിൽ സസ്പെൻഷനിലായ ശിവശങ്കര്‍ ഒന്നരവര്‍ഷത്തിന് ശേഷമാണ് തിരികെ സര്‍വീസില്‍ പ്രവേശിച്ചത്. സസ്പെൻഷൻ കാലാവധി തീർന്നതിനാൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ ചെയ്തിരുന്നു. ഇത് അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്. 


Also Read: Gold Smuggling Case: എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ED സുപ്രീം കോടതിയിൽ


നയതന്ത്രചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്പെന്‍റ് ചെയ്തത്. പിന്നീട് കസ്റ്റംസും എൻഫോഴ്സമെന്‍റും വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.