ബെംഗളൂരു: രോഗിയായ അമ്മയെ കാണാന്‍ അനുമതി തേടി ഹര്‍ജി നല്‍കിയ പിഡിപി ചെയര്‍മാന്‍ അബ്ദുൾ നാസർ മഅ്ദനിയ്ക്ക് നാട്ടിലേക്ക് പോകാന്‍ അനുവാദം നല്‍കി. ബാംഗ്ലൂര്‍ എന്‍ഐഎ പ്രത്യേക കോടതിയാണ് അനുമതി നല്‍കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെയായിരുന്നു മഅ്ദനി അനുമതി തേടിയിരുന്നത്. എന്നാല്‍ ഈ മാസം 3 മുതല്‍ 11 വരെ നാട്ടില്‍ നില്‍ക്കാനുള്ള അനുമതിയാണ് പ്രത്യേക കോടതി അനുവദിച്ചിരിക്കുന്നത്.


ഉമ്മയെ കാണാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് മഅ്ദനി എന്‍ഐഎ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.