പ്രമുഖ മദ്ദള കലാകാരൻ തൃക്കൂർ രാജൻ അന്തരിച്ചു
പഞ്ചവാദ്യ കലാരംഗത്തെ പ്രമുഖനായ മദ്ദള കലാകാരൻ തൃക്കൂർ രാജൻ അന്തരിച്ചു. 83 വയസായിരുന്നു.
തൃശുർ: പഞ്ചവാദ്യ കലാരംഗത്തെ പ്രമുഖനായ മദ്ദള കലാകാരൻ തൃക്കൂർ രാജൻ അന്തരിച്ചു. 83 വയസായിരുന്നു. തൃശൂർ പൂരം ഉൾപ്പെടെയുള്ള കേരളത്തിലെ പ്രധാന ഉത്സവങ്ങളിൽ അദ്ദേഹം മദ്ദള പ്രമാണിയായിട്ടുണ്ട്. ഏതാണ്ട് അഞ്ചു പതിറ്റാണ്ടുകളായി മദ്ദളവാദ്യത്തിലെ അഗ്രഗണ്യനായിരുന്നു രാജൻ.
മദ്ദളവിദ്വാനായിരുന്ന പരേതനായ തൃക്കൂർ കൃഷ്ണൻകുട്ടി മാരാരുടെയും മേച്ചൂർ അമ്മുക്കുട്ടിയമ്മയുടെയും ഏഴുമക്കളിൽ നാലാമനായിട്ടാണ് തൃക്കൂർ രാജൻ ജനിച്ചത്. ആദ്യ ഗുരു അച്ഛനായിരുന്നു. പതിനഞ്ചാം വയസ്സിൽ തൃക്കൂർ മഹാദേവക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം.
Also Read: ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട 36 ക്രിമിനല്‍ കേസുകള്‍ പിൻവലിച്ച് കേരളം
1987ൽ സോവിയറ്റ് യൂണിയനിൽ നടന്ന ഭാരതോത്സവത്തിൽ പഞ്ചവാദ്യത്തിന്റെ അമരക്കാരനായിരുന്നു അദ്ദേഹം പല്ലാവൂർ പുരസ്‌കാരം നേടിയിട്ടുണ്ട്. നാലു മക്കളാണ് അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ സംസ്ക്കാര കർമ്മം മൂന്നുമണിക്ക് പറമേക്കാട്ടിൽ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA