കണ്ണൂർ : മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ നൽകിയ പരാതിയിൽ മാധ്യമപ്രവർത്തക ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത പോലീസ് നടപടിയെ ന്യായികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാധ്യമപ്രവർത്തക റിപ്പോർട്ട് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മാധ്യമപ്രവർത്തകരോട് വിഷയത്തിൽ പ്രതികരിച്ചത്. സർക്കാർ വിരുദ്ധ പ്രചാരണം നടത്തിയാൽ ഇനിയും കേസെടുക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

"അന്വേഷണത്തിൽ ആരൊക്കെ ഗൂഢാലോചനയുടെ ഭാഗമായിട്ടുണ്ടെന്ന് കണ്ടെത്തിട്ടുണ്ടെങ്കിൽ ആരായാലും അവർക്കെതിരെ കേസെടുക്കണം. വാർത്ത റിപ്പോർട്ട് ചെയ്ത റിപ്പോർട്ടറും ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഢാലോചനയിൽ പങ്കെടുത്ത എല്ലാവരെയും കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യണം. മാധ്യമത്തിന്റെ പേരും പറഞ്ഞ് കേസിൽ നിന്ന് ഒഴിവാകാൻ കഴിയില്ല" എം വി ഗോവിന്ദൻ മാധ്യമങ്ങളോടായി പറഞ്ഞു.


അതേസമയ മാധ്യമപ്രവർത്തകർക്കെതിരെയുള്ള ഈ നീക്കത്തെ കേന്ദ്രത്തിന്റെ മാധ്യമവേട്ടയുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. കേസിന്റെ മെറിറ്റോ എഫ് ഐ ആറോ ഇപ്പോൾ നോക്കണ്ട ആവശ്യമില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. സർക്കാർ-എസ് എഫ് ഐ വിരുദ്ധ ക്യാമ്പയിൻ നടത്തിയാൽ മുമ്പും കേസെടുത്തിട്ടുണ്ട് ഇനിയുമുണ്ടാകുമെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.


ALSO READ : K Vidya: ഒളിവിലിരുന്ന് വിദ്യയുടെ വിദ്യ; പിടികൂടാൻ സൈബർസെൽ സ​​​ഹായം തേടി പോലീസ്


കഴിഞ്ഞ ദിവസം രാത്രിയിലാണ് മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ  പി എം ആർഷോയുടെ പരാതിയിൽ അധ്യാപകരും മാധ്യമപ്രവർത്തകയും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ക്രൈം ബ്രാഞ്ച് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. മാർക്ക് ലിസ്റ്റ് വിവാദം തനിക്കെതിരായ ഗൂഢാലോനയാണെന്നാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പോലീസിന്  നൽകിയ പരാതി. മഹാരാജാസ് കോളേജിലെ ആർക്കിയോളജി വിഭാഗം കോ-ഓർഡിനേറ്റർ വിനോദ് കുമാറാണ് കേസിലെ ഒന്നാം പ്രതി. പ്രിൻസിപ്പാൾ ഡോ. വി എസ് ജോയ് രണ്ടാം പ്രതി. കെ  എസ് യു സംസ്ഥാന സെക്രട്ടറി അലോഷ്യസ് സേവ്യർ മൂന്നാം പ്രതി. കേളജിലെ വിദ്യാർഥിയായ സി എ ഫൈസലാണ് കേസിലെ നാലാം പ്രതി. അഞ്ചാം പ്രതിയായിട്ടാണ് ഏഷ്യനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖിലാ നന്ദകുമാറിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.


വ്യാജ സർട്ടിഫിക്കേറ്റ് ഉണ്ടാക്കി എസ് എഫ് ഐ നേതാവായ വിദ്യയുടെ കേസ് റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകയ്ക്കെതിരെ പോലീസ് ഗൂഢാലോചനയ്ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഏഷ്യനെറ്റ് തങ്ങളുടെ റിപ്പോർട്ടിലൂടെ അറിയിച്ചു. റിപ്പോർട്ടിങ്ങിനിടെ കെ എസ് യു പ്രവർത്തകർ ഉന്നയിച്ച ആരോപണമാണ് മാധ്യമപ്രവർത്തകയ്ക്കെതിരെ ഗൂഢാലോചന കേസെടുത്തിരിക്കുന്നതെന്ന മാധ്യമ സ്ഥാപനം തങ്ങളുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


എറണാകുളം സെൻട്രൽ പോലീസാണ് ഈ അഞ്ച് പേർക്കെതിരെ ആർഷോയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആർഷോയെ അപകീർത്തിപ്പെടുത്താൻ പ്രതികൾ വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഈ വ്യാജ മാർക്ക് ലിസ്റ്റ് പ്രചരിപ്പിച്ചുയെന്നുമാണ് മറ്റ് പ്രതികൾക്കെതിരെയുള്ള എഫ്ഐആർ. വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചനയടക്കം ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് പോലീസ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയിൽ കോളേജ് പ്രിൻസിപ്പാളിനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.