പാലക്കാട്: ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ ഒളിവിൽ തുടരുന്ന കെ. വിദ്യയെ പിടികൂടാൻ സൈബർ സെല്ലിന്റെ സഹായം തേടി പോലീസ്. വിദ്യയെ കണ്ടെത്തുന്നതിനായി സുഹൃത്തുക്കൾ അടക്കം നിരീക്ഷണത്തിൽ ആണ്. സംഭവവുമായി ബന്ധപ്പെട്ട് സഹായം ആവശ്യമാണന്ന് അഗളി പോലീസ് ശനിയാഴ്ച്ച വൈകിട്ട് സൈബർസെല്ലിനെ അറിയിച്ചു. വിദ്യ ബന്ധുക്കളുമായി ബന്ധപ്പെടാൻ ശ്രമിച്ചാൽ പിടികൂടുന്നതിനായാണ് സൈബര്‍സെല്ലിന്റെ സഹായം തേടാൻ പോലീസ് ഒരുങ്ങുന്നത്. വിദ്യയുടെ ചില സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. കേസ് അന്വേഷണം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടെങ്കിലും വിദ്യയെ കണ്ടെത്താന് പോലീസിന് സാധിച്ചിട്ടില്ല.
അതേസമയം ശനിയാഴ്ച രാവിലെ പോലീസ് സംഘം വിദ്യയുടെ തൃക്കരിപ്പൂർ മണിയനൊടിയിലെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് പോലീസ് സമീപത്ത് താമസിക്കുന്ന ബന്ധുക്കളുമായി സംസാരിച്ചു. തുടര്‍ന്ന് ബന്ധുക്കൾ വീടിന്റെ താക്കോൽ പോലീസിനു നൽകി. ബന്ധുവിന്റെയും അയൽവാസിയുടെയും സാന്നിധ്യത്തിൽ വീടു തുറന്ന് ഒന്നരമണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും പ്രത്യേകിച്ചൊന്നും കിട്ടിയിരുന്നില്ല.
ALSO READ: ഷിഹാബ് നടന്ന് മക്കയിലെത്തി; 8640 കി.മി , ഒരു വർഷം കഴിഞ്ഞ്
അതേസമയം മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ നൽകിയ പരാതിയിൽ അധ്യാപകരും മാധ്യമപ്രവർത്തകയും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പോലീസ് കേസ് ഫയൽ ചെയ്തു. കേളേജ് പ്രിൻസിപ്പാൾ, കോഴ്സ് കോ-ഓർഡിനേറ്റർ മാധ്യമപ്രവർത്തക ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മാർക്ക് ലിസ്റ്റ് വിവാദം തനിക്കെതിരായ ഗൂഢാലോനയാണെന്നാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായ ആർഷോ പോലീസിന് നൽകിയ പരാതി.
കേസിലെ ഒന്നാം പ്രതി മഹാരാജാസ് കോളേജിലെ ആർക്കിയോളജി വിഭാഗം കോ-ഓർഡിനേറ്റർ വിനോദ് കുമാറാണ്. പ്രിൻസിപ്പാൾ ഡോ. വി എസ് ജോയ് രണ്ടാം പ്രതി. കെ എസ് യു സംസ്ഥാന സെക്രട്ടറി അലോഷ്യസ് സേവ്യർ മൂന്നാം പ്രതി. കേളജിലെ വിദ്യാർഥിയായ സി എ ഫൈസലാണ് കേസിലെ നാലാം പ്രതി. അഞ്ചാം പ്രതിയായിട്ടാണ് ഏഷ്യനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖിലാ നന്ദകുമാറിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...