കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ-കെഎസ് യു പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. കെഎസ് യു പ്രവർത്തകനായ നിയാസിനാണ് പരിക്കേറ്റത്. മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ് (Degree) നിയാസ്. ഇയാൾ ചികിത്സയിൽ തുടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കോളേജ് ഹോസ്റ്റലിലായിരുന്ന നിയാസിനെ ഒരു സംഘം വിദ്യാർഥികൾ റൂമിലെത്തി കൂട്ടിക്കൊണ്ട് പോയി മർദിക്കുകയായിരുന്നെന്നാണ് കെഎസ് യു ആരോപിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ് യു പ്രവ‍ർത്തകർ നടത്തിയ മാർച്ചിൽ സം​ഘർഷമുണ്ടായി.


ALSO READ: Covid vaccine വിതരണത്തിനിടെ ഡോക്ടർക്ക് മർദനം; സിപിഎം നേതാക്കൾക്കെതിരെ കേസ്


എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കെഎസ് യു പ്രവർത്തകനെ ആക്രമിച്ചതെന്നാണ് കെഎസ് യു ആരോപിക്കുന്നത്. മർദനത്തിൽ നിയാസിന്റെ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ട്. കെഎസ് യു പ്രവർത്തകർ മഹാരാജാസ് കോളേജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. തുടർന്ന് പ്രവർത്തകരെ പൊലീസ് (Police) അറസ്റ്റ് ചെയ്ത് നീക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.