Alappuzha: യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരീ ഭർത്താവ് പിടിയിൽ

ചെങ്ങണ്ടയിലെ ബന്ധുവീട്ടിൽ നിന്നാണ് രതീഷിനെ പൊലീസ് പിടികൂടിയത്

Written by - Zee Malayalam News Desk | Last Updated : Jul 24, 2021, 10:08 PM IST
  • മരിച്ച ഹരികൃഷ്ണയുടെ സഹോദരിയുടെ ഭർത്താവ് രതീഷാണ് പൊലീസ് പിടിയിലായത്
  • ഇയാളെ ചേർത്തല പൊലീസാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്
  • ചെങ്ങണ്ടയിലെ ബന്ധുവീട്ടിൽ നിന്നാണ് രതീഷിനെ പൊലീസ് പിടികൂടിയത്
  • ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ താൽകാലിക നഴ്സായ ഹരികൃഷ്ണയാണ് മരിച്ചത്
Alappuzha: യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരീ ഭർത്താവ് പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ യുവതിയെ സഹോദരി ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംഭവത്തിൽ സഹോദരി ഭർത്താവ് പിടിയിൽ. യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിൽ നിന്ന് ഇയാളെ കാണാതായിരുന്നു.

മരിച്ച ഹരികൃഷ്ണയുടെ സഹോദരിയുടെ ഭർത്താവ് രതീഷാണ് പൊലീസ് പിടിയിലായത്. ഇയാളെ ചേർത്തല പൊലീസാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ചെങ്ങണ്ടയിലെ ബന്ധുവീട്ടിൽ നിന്നാണ് രതീഷിനെ പൊലീസ് പിടികൂടിയത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ താൽകാലിക നഴ്സാണ് ഹരികൃഷ്ണ.

ALSO READ: Alappuzha: യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി; സഹോദരിയുടെ ഭർത്താവ് ഒളിവിൽ

എറണാകുളത്തെ സ്വകാര്യ ആശുപത്രി നഴ്സായ സഹോദരിയ്ക്ക് ഇന്നലെ രാത്രി ജോലിയുണ്ടായതിനാൽ കുട്ടികളെ നോക്കാനായി രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്ക് വരുത്തി എന്നാണ് പ്രാഥമിക വിവരം. യുവതിയെ കൊലപ്പെടുത്തിയതായാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. പ്രതിയെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഹരികൃഷ്ണയേയും രതീഷിനെയും ഫോണിൽ കിട്ടാത്തതിനെ തുടർന്ന് ഹരികൃഷ്ണയുടെ വീട്ടുകാരും പോലീസും നടത്തിയ അന്വഷത്തിലാണ് മൃതദേഹം കണ്ടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News