തിരുവനന്തപുരം: കേരളത്തിൽ ശരവേഗത്തിൽ മുന്നേറുന്ന വിലക്കയറ്റത്തിന് അപവാദം അയൽ സംസ്ഥാനമായ തമിഴ്നാടാണ്. ബസ് ചാർജ്ജ് മുതൽ അങ്ങോട്ട് പലതിനും വില 50 ശതമാനം മുതൽ കുറവ്. ആനയും ആടും പോലയുള്ള വ്യത്യാസം. സംഭവം എന്തായാലും കേരളത്തിൽ നിന്നും താമസം മാറണോ എന്നാണ് പലരും ഇപ്പോൾ ആലോചിക്കുന്ന കാര്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴ്നാട് സർക്കാരിൻറെ 2018-ലെ കണക്ക് പ്രകാരം 21,744 സർക്കാർ ബസ്സുകളാണ് നിരത്തിലോടുന്നത്. 2,254 സ്പെയർ ബസ്സുകളടക്കമാണിത്. ബസ്സിൻറെ മിനിമം ചാർജ് 5 രൂപയാണ്. കേരളത്തിലിത് 10 ഉം. സ്കൂൾ വിദ്യാർഥികൾ, സ്ത്രീകൾ അടക്കം പ്രത്യേക വിഭാഗങ്ങൾക്ക് യാത്ര തമിഴ്നാട്ടിൽ ഫ്രീയാണ്. കേരളത്തിൽ അല്ല.


പേടിക്കണ്ട ലാഭത്തിലല്ല


സർക്കാർ കണക്ക് പ്രകാരം കിലോ മീറ്ററിന് 59.15 രൂപ എന്ന നഷ്ടത്തിലാണ് തമിഴ്നാട്ടിലെ എല്ലാ സർക്കാർ ബസ്സുകളും സർവ്വീസ് നടത്തുന്നത്. കണക്ക് നോക്കിയാൽ 2020-21 -കാലഘട്ടത്തിൽ Rs 42,143.69 കോടിയായിരുന്ന തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻറെ നഷ്ടം. നമ്മുടെ കെഎസ്ആർടിസിക്ക് മാത്രം ഇക്കാലയളവിലെ നഷ്ടം  Rs 1,976.03 കോടിയാണ്. ചുരുക്കി പറഞ്ഞാൽ നഷ്ടത്തിൽ കുറവ് കെഎസ്ആർടിസി തന്നെ. 


ഡിസൽ വില


99 രൂപയാണ് തമിഴ്നാട്ടിൽ ഒരു ലിറ്റർ ഡീസലിൻറെ ഏപ്രിൽ ഒന്നിലെ ഏറ്റവും കൂടിയ ഡീസൽ വില. ഇത് വിലുപ്പുറത്തും, തിരുപ്പത്താറിലുമാണ്. കേരളത്തിൽ 100.14 ആണ് ഡീസൽ വില. അതായത് കഷ്ടിച്ച് 1 രൂപയുടെ മാത്രം വ്യത്യാസം. ഇതൊക്കെയാണെങ്കിലും തമിഴ്നാട്ടിലെങ്ങനെ ബസ്സ് ഒാടുന്നു എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. 


ഓരോ മാസവും  1200 കോടി സബ്സിഡിയായി സ്റ്റേറ്റ് ട്രാൻസ്പോർട്ടിന് നൽകിയാണ് തമിഴ്നാട് നഷ്ടം മറികടക്കുന്നത്. ഇത് കൊണ്ട് തന്നെ 2 കോടി ജനങ്ങൾ ആശ്രയിക്കുന്ന ബസ്സുകൾക്ക് യാത്രാ പ്രതിസന്ധികളൊന്നും തന്നെ വരാറുമില്ല. ഇനി വന്നാൽ തന്നെ അതെല്ലാം എങ്ങനെ മറികടക്കണം എന്ന് സർക്കാരിന് അറിയാമെന്ന് ജനങ്ങളും പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.