ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഉന്തും തള്ളും ഉണ്ടായിക്കാണും, സൈനികര്‍ മരിച്ചത് മണ്ണിടിച്ചിലിലാകാം....
ഇന്ത്യ-ചൈന അതിര്‍ത്തിയായ ഗാല്‍വന്‍ താഴ്വരയില്‍ യുദ്ധസമാനമായ സാഹചര്യം ഉണ്ടായിക്കാണില്ലെന്ന് മുന്‍ ഇന്ത്യന്‍ സൈനികനും ചലച്ചിത്ര സംവിധായകനുമായ മേജര്‍ രവി.
കൊച്ചി: ഇന്ത്യ-ചൈന അതിര്‍ത്തിയായ ഗാല്‍വന്‍ താഴ്വരയില്‍ യുദ്ധസമാനമായ സാഹചര്യം ഉണ്ടായിക്കാണില്ലെന്ന് മുന്‍ ഇന്ത്യന്‍ സൈനികനും ചലച്ചിത്ര സംവിധായകനുമായ മേജര്‍ രവി.
ഇരു സൈന്യങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായികാണുമെന്നും അപ്പോഴുണ്ടായ മണ്ണിടിച്ചിലിലാകാം സൈനീകര്‍ കൊലപ്പെട്ടതെന്നുമാന് മേജര്‍ രവിയുടെ നിഗമനം. യുദ്ധസമാനമായ സാഹചര്യത്തിലാണ് ജവാന്മാര്‍ കൊല്ലപ്പെട്ടതെങ്കില്‍ അവരുടെ മൃതദേഹം ചൈന വിട്ടുതരുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ജോലിയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കേരള൦
അവിടുത്തെ കാലാവസ്ഥയും ഭൂമിയുടെ ഘടനയും അങ്ങനെയുള്ളതാണെന്ന് പറഞ്ഞ മേജര്‍ രവി ഇതൊരു സംശയം മാത്രമാണെന്നും വ്യക്തത വരുത്തേണ്ടത് സൈന്യമാണെന്നും വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റവരുടെ എണ്ണം ഇനിയു൦ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇങ്ങനെയും ശിക്ഷയോ? അതും 50 ലക്ഷം രൂപയുടെ തട്ടിപ്പിന്...
അതേസമയം, സംഘര്‍ഷത്തില്‍ കേണലടക്കം 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചെന്നാണ് റിപ്പോർട്ട്. കരസേന ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം സംഘർഷത്തിൽ 43 ചൈനീസ് സൈനികരും മരണമടഞ്ഞതായി വിവരമുണ്ട്.
ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം ഏതാണ്ട് മൂന്ന് മണിക്കൂറോളം നീണ്ടുവെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ സംഘർഷം നടന്ന ഗാൽവാൻ താഴ്വരയിൽ നിന്നും ചൈന പിൻമാറിയതായും ഇന്ത്യൻ സൈന്യം വ്യക്തമാക്കി.