ഓൺലൈൻ ക്ലാസുകൾക്കായി പുതിയ ടൈംടേബിൾ; പരീക്ഷകൾക്ക് മാറ്റമില്ലെന്നും മന്ത്രി വി ശിവൻകുട്ടി
സ്കൂളുകൾ അടയ്ക്കാനുള്ള നിർദേശം അൺ എയ്ഡഡ്, സിബിഎസ്ഇ സ്കൂളുകൾക്കും ബാധകമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷകൾ നിശ്ചയിച്ച പ്രകാരം തന്നെ നടത്തും. സ്കൂളുകൾ അടയ്ക്കാനുള്ള നിർദേശം അൺ എയ്ഡഡ്, സിബിഎസ്ഇ സ്കൂളുകൾക്കും ബാധകമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
വെള്ളിയാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിൽ സ്കൂളുകൾ ഭാഗികമായി അടയ്ക്കാൻ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച ഉന്നതതല യോഗം ചേരും.
10, 11, 12 ക്ലാസുകൾക്കുള്ള മാർഗരേഖ പരിഷ്കരിക്കും. എസ്എസ്എൽസി പാഠ്യഭാഗം ഫെബ്രുവരി ഒന്നോടെ പൂർത്തിയാക്കും. വിദ്യാർഥികൾക്കുള്ള വാക്സിനേഷൻ പകുതിയോളം പൂർത്തിയാക്കിയെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...