Malampuzha Babu | ചേറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരെ കേസ്; കൂടെ പോയ വിദ്യാർഥികൾക്കെതിരെയും കേസെടുത്തു
വനമേഖലയിൽ അതിക്രമിച്ച് കയറിയതിന് കേരള ഫോറസ്റ്റ് ആക്ട് (27) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ വനം വകുപ്പ് കേസെടുക്കാൻ തുനിഞ്ഞപ്പോൾ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപ്പെട്ട് തടഞ്ഞിരുന്നു.
പാലക്കാട് : മലമ്പുഴ ചേറാട് മലയിലെ പാറയിടുക്കിൽ കുടുങ്ങിയ യുവാവ് ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു. ബാബുവിനോടൊപ്പം മലകയറിയ വിദ്യാർഥികൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വനമേഖലയിൽ അതിക്രമിച്ച് കയറിയതിന് കേരള ഫോറസ്റ്റ് ആക്ട് (27) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ വനം വകുപ്പ് കേസെടുക്കാൻ തുനിഞ്ഞപ്പോൾ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപ്പെട്ട് തടഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം അനുമതി ഇല്ലാതെ ചേറാട് മലമുകളിൽ മൂന്ന് പേർ പ്രവേശിച്ചിരുന്നു. ഫ്ലാഷ് ലൈറ്റ് കണ്ടതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചലിൽ മൂന്ന് പേരെ പിടികൂടുകയും ചെയ്തിരുന്നു.
ALSO READ : Malampuzha Babu Rescue | 'ഓപ്പറേഷൻ ബാബു രക്ഷണം'ത്തിലൂടെ സൈന്യം ബാബുവിനെ ജീവതത്തിലേക്ക് പിടിച്ച് കയറ്റി
ഫെബ്രുവരി ഏഴിന് മലയിലെ പാറക്കൂട്ടത്തിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകൾക്ക് ശേഷം സൈന്യമെത്തി രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷദൗത്യ സംഘത്തിലെ രണ്ട് ജവാന്മാർ ബാബുവിന്റെ അരികിലേക്കെത്തി വടം കെട്ടി മലയുടെ മുകളിലേക്കെത്തിക്കുകയായിരുന്നു. 45 മണിക്കൂറോളമായി ജലപാനം ലഭിക്കാതിരുന്ന യുവാവിന് ആദ്യം സൈന്യം വെള്ളം ഭക്ഷണവും പ്രാഥമിക ശുശ്രൂഷയും നൽകിയതിന് ശേഷമാണ് മലമുകളിലേക്കെത്തിച്ചത്.
ഫെബ്രുവരി ഏഴിന് ബാബുവും രണ്ട് കുട്ടികളും മലമുകളിലേക്ക് പോയത്. തിരികെ ഇറങ്ങും വഴി കാൽ വഴുതി ബാബു പാറക്കെട്ടിൽ അകപ്പെടുകയായിരുന്നു. ആദ്യം ഫോൺ വിളിച്ചാണ് ബാബു അഗ്നിരക്ഷാസേനയേയും മറ്റും വിവരം അറിയിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.