മലപ്പുറം: മാങ്ങാട്ടുമുറി കൊണ്ടോട്ടി എഎംഎല്‍പി സ്‌കൂളില്‍ ഇന്ന് രാവിലെ  എത്തിയ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ അടച്ചു പൂട്ടി.  എഇഒ ആഷിഷ് പുളിക്കലിന്‍റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ പൂട്ടാനെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാന ഓഫീസിന്‍റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന ഉദ്യോഗസ്ഥര്‍  രേഖകള്‍ എടുത്ത ശേഷം ഓഫീസ് വീണ്ടും പൂട്ടി സീല്‍ ചെയ്യുകയായിരുന്നു. നാട്ടുകാരുടെയും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെയും എതിര്‍പ്പും പ്രതിഷേധവും മറികടന്നാണ് സ്‌കൂള്‍ പൂട്ടിയത്.


അതേസമയം സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ വിവിധ സംഘടനകള്‍ നേരത്തെ തന്നെ  പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്‌കൂള്‍ പൂട്ടാനുള്ള നീക്കം അനുവദിക്കില്ലെന്ന് കാട്ടി രാവിലെ മുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പ്രതിഷേധം ശക്തമായിരുന്നു.സ്കൂള്‍ പൂട്ടാന്‍ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ഇപ്പോഴും പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.


കഴിഞ്ഞ മാസം  മങ്ങാട്ടുമുറി സ്‌കൂള്‍ അടച്ചുപൂട്ടാന്‍ എഇഒ എത്തി ശ്രമം നടന്നന്നെങ്കിലും അന്ന് നാട്ടുകാരും പിടിഎയും അധ്യാപക സംഘടനകളും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ച് തിരിച്ചു പോകേണ്ടിവന്നു. മങ്ങാട്ടുമുറി എഎംഎല്‍പി സ്കൂളിന് 86 വര്‍ഷത്തെ പഴക്കമുണ്ട്.