സ്ഥലം സൗജന്യമായി നൽകി മസ്ജിദ് കമ്മിറ്റി; ക്ഷേത്രത്തിലേക്കുള്ള വഴി യഥാർത്ഥ്യമായി
കോഴിക്കോട് മൂച്ചിത്തടം ഭഗവതി ക്ഷേത്രത്തിനാണ് പരതക്കാട് ജുമുഅത്ത് പള്ളി കമ്മിറ്റി നടപ്പാതയ്ക്കുള്ള സ്ഥലം നൽകി മാതൃകയായത്.
മുത്തുവല്ലൂർ: ജാതിയുടെ പേരിൽ തമ്മിൽതല്ലും വഴക്കും നടക്കുന്ന ഈ കാലഘട്ടത്തിൽ ഇതാ ഒരു മതസൗഹാർദ്ദ കാഴ്ച. അമ്പലത്തിന് സ്ഥലം സൗജന്യമായി മസ്ജിദ് കമ്മിറ്റി നൽകിയതോടെ അമ്പലത്തിലേക്കുള്ള വഴി യഥാർത്ഥ്യമായിരിക്കുകയാണിപ്പോൾ.
Also read: ശിവശങ്കറിന് വിദേശത്ത് ബിനാമി നിക്ഷേപമുണ്ടെന്ന സംശയത്തിൽ അന്വേഷണം ആരംഭിച്ച് ഇഡി
സംഭവം നടന്നിരിക്കുന്നത് കോഴിക്കോടാണ് (Kozhikode). കോഴിക്കോട് മൂച്ചിത്തടം ഭഗവതി ക്ഷേത്രത്തിനാണ് പരതക്കാട് ജുമുഅത്ത് പള്ളി കമ്മിറ്റി (Jummaath Mosque Committee) നടപ്പാതയ്ക്കുള്ള സ്ഥലം നൽകി മാതൃകയായത്. പള്ളി നടപ്പാതയ്ക്കുള്ള സ്ഥലം മുതുവല്ലൂർ പഞ്ചായത്തിനാണ് കൈമാറിയത്. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് നടപ്പാത നിർമ്മിച്ചു.
പള്ളി നൽകിയ ഈ സഹായം ക്ഷേത്രത്തിന് മാത്രമല്ല സമീപത്തെ അതായത് കോഴിക്കോടൻ മൂച്ചിത്തടം കോളനിയിലേക്കും വഴിയായി. ഒരു മീറ്ററിൽ അധികം വീതിയിൽ 110 മീറ്റർ നടപ്പാതയാണ് പഞ്ചായത്ത് ഒരുക്കിയത്. നടപ്പാതയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ എ സഗീർ ആണ് നിർവഹിച്ചത്. കൂടാതെ പള്ളി കമ്മിറ്റി സെക്രട്ടറി ശിഹാബ്, ശങ്കരൻ, ഉണ്ണികൃഷ്ണൻ, എ സി ഉമ്മർ, കെ പി അലി തടങ്ങിയവർ പ്രസംഗിക്കുകയും ചെയ്തു.
Also read: നവംബർ 1 മുതൽ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഈ 8 നിയമങ്ങളിൽ മാറ്റം വരുന്നു; ശ്രദ്ധിക്കുക..
https://zeenews.india.com/malayalam/india/8-rule-will-be-changed-from-november-1-here-is-the-full-list-49093
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)