ശിവശങ്കറിന് വിദേശത്ത് ബിനാമി നിക്ഷേപമുണ്ടെന്ന സംശയത്തിൽ അന്വേഷണം ആരംഭിച്ച് ഇഡി

സ്വപ്ന വിദേശത്തേക്ക് കടത്തിയ ഡോളറിൽ ശിവശങ്കറിന്റെ ബിനാമി പണമുണ്ടോ എന്നാണ് ED അന്വേഷിക്കുന്നത്.   

Last Updated : Oct 30, 2020, 01:46 PM IST
  • കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത എം. ശിവശങ്കറിനെ ഇന്നലെയാണ് ഉപാധികളോടെ കോടതി കസ്റ്റഡിയിൽ വിട്ടത്.
  • ആരോഗ്യപ്രശനങ്ങൾ ഉണ്ടെന്ന ശിവശങ്കറിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഉപാധികളോടെ അദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടത്.
ശിവശങ്കറിന് വിദേശത്ത് ബിനാമി നിക്ഷേപമുണ്ടെന്ന സംശയത്തിൽ അന്വേഷണം ആരംഭിച്ച് ഇഡി

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ (M.Shviashankar) വീണ്ടും ചോദ്യം ചെയ്യുന്നു.  ശിവശങ്കറിന് വിദേശത്ത് ബിനാമി നിക്ഷേപമുണ്ടെന്ന സംശയത്തിലാണ് ഇഡി വീണ്ടും ചോദ്യം ചെയ്യുന്നത്.  ഇക്കാര്യത്തിൽ ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Also read: നവംബർ 1 മുതൽ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഈ 8 നിയമങ്ങളിൽ മാറ്റം വരുന്നു; ശ്രദ്ധിക്കുക..

സ്വപ്ന വിദേശത്തേക്ക് കടത്തിയ ഡോളറിൽ ശിവശങ്കറിന്റെ ബിനാമി പണമുണ്ടോ എന്നാണ് ED അന്വേഷിക്കുന്നത്.  ഇന്നലെ ശിവശങ്കറിനെ ചോദ്യം ചെയ്തപ്പോൾ ഇക്കാര്യങ്ങൾ ED ചോദിച്ചിരുന്നു.  എന്നാൽ ഇതിനെക്കുറിച്ച് അറിയില്ലയെന്നാണ് ശിവശങ്കർ പറഞ്ഞത്.  ഇതിനിടയിൽ ചോദ്യം ചെയ്യലിനോട് ശിവശങ്കർ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളുടെ മറുപടി വ്യക്തമായി മറുപടി നൽകുന്നില്ലയെന്നും ED അറിയിച്ചു.    

Also read: എം. ശിവശങ്കറിനെ ഏഴു ദിവസത്തേക്ക് ഉപാധികളോടെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു 

കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത എം. ശിവശങ്കറിനെ  (M.Shviashankar)  ഇന്നലെയാണ് ഉപാധികളോടെ കോടതി കസ്റ്റഡിയിൽ വിട്ടത്.  ആരോഗ്യപ്രശനങ്ങൾ ഉണ്ടെന്ന ശിവശങ്കറിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഉപാധികളോടെ അദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടത്.   

Trending News