മലപ്പുറം: മലമ്പനി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ മലപ്പുറത്ത് പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോ​ഗ്യവകുപ്പ്. പൊന്നാനിയിലും നിലമ്പൂരുമാണ് മലമ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്. പൊന്നാനിയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക പരിശോധനാ ക്യാംപുകൾ നടത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ രോ​ഗം പടർന്നിട്ടുണ്ടോയെന്ന് അറിയാനാണ് പരിശോധന നടത്തുന്നത്. മലമ്പനി പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോ​ഗവും പൊന്നാനിയിൽ നടന്നു.


മലമ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോ​ഗതി വിലയിരുത്തുന്നതിനാണ് യോ​ഗം ചേർന്നത്. ന​ഗരസഭാ പരിധിയിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാനും രാത്രികാലങ്ങളിലും സന്ധ്യാസമയത്തും വീടുകളിൽ ജൈവ കൊതുകുനാശിനി തളിക്കാനും യോ​ഗത്തിൽ തീരുമാനമായി.


ALSO READ: മലപ്പുറത്ത് നാല് പേർക്ക് മലമ്പനി; നിലമ്പൂരും പൊന്നാനിയിലും മലമ്പനി സ്ഥിരീകരിച്ചു


കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ വേ​ഗത്തിലാക്കും. മലമ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട അഞ്ചാം വാർഡിന് പുറമേ, 4,6,7,31 എന്നീ വാർഡുകളിലെ വീടുകൾ സന്ദർശിച്ച് രക്ത പരിശോധന നടത്തും.


മഴയുടെ തീവ്രത കുറയുന്നതിന് അനുസരിച്ച്, ഫോ​ഗിം​ഗ് നടത്താൻ യോ​ഗത്തിൽ തീരുമാനമായി. ഇതിനായി ഫോ​ഗിം​ഗ് മെഷനീനുകൾ വാങ്ങാനും ധാരണയായി. അതേസമയം, മലമ്പനി ബാധിച്ച് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി ആശുപത്രി വിട്ടു.


ഇദ്ദേഹം താമസിക്കുന്ന മമ്പാട് പഞ്ചായത്തിൽ ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. ഈ പ്രദേശത്ത് മറ്റാർക്കും രോ​ഗം പകർന്നിട്ടില്ലെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.