`കേസിൽ കുരുക്കി തേജോവധം ചെയ്തു`; മലയാളി ദമ്പതികൾ തമിഴ്നാട്ടിൽ മരിച്ചനിലയിൽ
ആത്മഹത്യാക്കുറിപ്പിൽ ജാമ്യമില്ലാ കേസിൽ കുടുക്കി തങ്ങളെ ചിലർ തേജോവധം ചെയ്തുവെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും പറഞ്ഞിട്ടുണ്ട്
തമിഴ്നാട് പളനിയിൽ മലയാളി ദമ്പതിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘു രാമൻ, ഉഷ എന്നിവരെയാണ് പളനിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹോട്ടൽ മുറിയിൽ നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ ജാമ്യമില്ലാ കേസിൽ കുടുക്കി തങ്ങളെ ചിലർ തേജോവധം ചെയ്തുവെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും പറഞ്ഞിട്ടുണ്ട്.
ഏഴ് പേരുടെ പേരുകളും കുറിപ്പിലുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കെതിരെയും ആരോപണമുണ്ടെന്നാണ് റിപ്പോർട്ട്. കുട്ടികളെ സഹായിക്കണം എന്നും നാട്ടിലെ രാഷ്ട്രിയ പാർട്ടികൾ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം എന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
പൊലീസ് എത്തി മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് പഴനി ക്ഷേത്രത്തിൽ ഇവർ ദർശനത്തിനായി എത്തിയത്. ഇവരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...