കോയമ്പത്തൂർ : സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ (Bipin Rawat Helicopter Crash) മരിച്ചവരിൽ മലയാളി സൈനികനും (Malayali Jawan). തൃശൂർ സ്വദേശിയായ ജൂനിയർ വാറന്റ് ഓഫീസിർ പ്രദീപ് അറയ്ക്കലാണ് (Junior warrant Officer A Pradeep) മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2004ലാണ് പ്രദീപ് വ്യോമസേനയിൽ ചേർന്നത്. ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയം തുടങ്ങിയ റെസ്ക്യൂ മിഷനുകളിൽ ഭാഗമായിട്ടുണ്ട്. കോയമ്പത്തൂർ സുലൂർ ബേസ് ക്യാമ്പിലാണ് നിലവിൽ പ്രദീപ് പ്രവർത്തിക്കുന്നത്. 


ALSO READ : Bipin Rawat Helicopter Crash | സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഊട്ടിയിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു


ഏതാനും ദിവസങ്ങൾക്ക് മുൻപ് മകൻ്റെ ജന്മദിനവും പിതാവിൻ്റെ ചികിത്സ ആവശ്യങ്ങൾക്കും ആയി പ്രദീപ് നാട്ടിൽ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചതിൻ്റെ നാലാം ദിവസം ആണ് ഈ അപകടം സംഭവിക്കുന്നത്.  ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപ് അറക്കലിൻ്റെ കുടുംബം  


ഇന്ന് നവംബർ 8 ബുധനാഴ്ച ഉച്ചയോടെയാണ് ജനറൽ റാവത്തിനൊപ്പം പ്രദീപ് ഊട്ടി വെല്ലിങ്ടണിലേക്ക് പോകവെയാണ് നീലഗിരി വനമേഖലയിൽ വെച്ച് ഹെലികോപ്റ്റർ തകർന്ന വീണത്. 14 പേരുണ്ടായിരുന്ന കോപ്റ്ററിൽ 13 പേരും കൊല്ലപ്പെട്ടു. വ്യോമസേനയുടെ MI 17 V5 എന്ന ഹെലികോപ്റ്ററാണ് തകർന്ന് വീണത്.


ALSO READ : General Bipin Rawat| ചോരാത്ത യുദ്ധ വീര്യം, സർജിക്കിൽ സ്ട്രൈക്കടക്കം എല്ലാ ഒാപ്പറേഷനുകളുടെയും ആസൂത്രണത്തിന് ഭാഗം-റാവത്ത് ഒാർമയാകുമ്പോൾ


ഭാര്യ ശ്രീലക്ഷ്മി, ദക്ഷൺ ദേവ്, ദേവ പ്രയാഗ എന്നിവരാണ് മക്കൾ. രാധകൃഷ്ണനും കുമാരിയും പ്രദീപിന്റെ അച്ഛനും അമ്മയും


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.