മലയാളി നഴ്സ് യുപിയിൽ കൊവിഡ് ബാധിച്ച് മരിച്ചു; വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ
നെട്ടയം അമ്പലംകുന്ന് സ്വദേശിനി രഞ്ജു (26) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്
കൊല്ലം: മലയാളി നഴ്സ് യുപിയിൽ കൊവിഡ് (Covid) ബാധിച്ച് മരിച്ചു. നെട്ടയം അമ്പലംകുന്ന് സ്വദേശിനി രഞ്ജു (26) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ചികിത്സ (Treatment) ലഭിക്കാതെയാണ് മലയാളി നഴ്സ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു.
ആശുപത്രിയിൽ ചികിത്സ ലഭിക്കുന്നില്ലെന്ന് രഞ്ജു കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. ഗ്രേറ്റർ നോയിഡയിലെ (Greater Noida) സ്വകാര്യ ആശുപത്രിയിലാണ് രഞ്ജു ജോലി ചെയ്തിരുന്നത്. ഇവിടെ മതിയായ ചികിത്സ ഉറപ്പാക്കിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ചികിത്സ ഫലപ്രദമല്ലെന്ന് വ്യക്തമാക്കുന്ന വാട്സ് ആപ്പ് (Whatsapp) സന്ദേശങ്ങൾ രഞ്ജു കുടുംബത്തിന് അയച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.