യുക്രൈനിൽ യുദ്ധം അഞ്ചാം ദിവസവും തുടരുകയാണ്.  റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഒരു സൈഡിൽ കൂടി സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പ്രതീക്ഷ കൈവിടുന്ന വാർത്തകളാണ് ഇപ്പോഴും അവിടെനിന്നും എത്തുന്നത്.   യുകെ പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിൽ വരുന്ന 24 മണിക്കൂർ നിർണ്ണായകമെന്നാണ് യുക്രൈൻ  പ്രസിഡന്റ് സെലൻസ്കി അറിയിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Russia Ukraine War: സ്ഥിതി രൂക്ഷം; കീവിൽ വ്യോമാക്രമണത്തിന് മുന്നോടിയായ സൈറണുകൾ മുഴങ്ങി


ഈ പ്രതിസന്ധികൾക്കിടയിൽ ഇതുമായി ബന്ധപ്പെട്ട് ശ്യാമ ഗൗതമിന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.  അതിൽ യുക്രൈനിൽ  മെഡിസിൻ രണ്ടാം വർഷം പഠിക്കുന്ന ആര്യയേയും അവളുടെ പ്രിയ സൈറയേയും കുറിച്ചാണ് പ്രതിപാദിക്കുന്നത്. യുക്രൈനിൽ വച്ചാണ് സൈറ എന്ന നായയെ അവിചാരിതമായിട്ട്  ഇടുക്കി സ്വദേശിയായ ആര്യയ്ക്ക് കിട്ടിയത്. സൈറയെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള പേപ്പർസ് എല്ലാം ആര്യ സംഘടിപ്പിച്ചിരുന്നു.  ഇതിനിടയിലാണ് ഈ പ്രതിസന്ധി ഉടലെടുത്തത്.


Also Read: Russia Ukraine War News: റഷ്യൻ ആക്രമണത്തിനിടയിൽ വൈറലാകുകയാണ് ഈ തോക്കുധാരിയായ യുവതിയുടെ ഫോട്ടോ, ഇവര്‍ ആരെന്നറിയണ്ടേ?


പ്രശ്നങ്ങൾക്ക് നടുവിൽ സ്വന്തം ഭക്ഷണം പോലും കരുതാതെ ഇവൾക്കുള്ള ഭക്ഷണവുമായി ആര്യ കിവ് ലെ ഒരു ബങ്കറിനുള്ളിൽ കഴിയുകയാണ്. സൈറ ഇല്ലാതെ താൻ നാട്ടിലേക്ക് വരില്ലെന്ന് ആര്യ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് റൊമാനിയ അതിർത്തിയിലേക്ക് ആര്യ സൈറയേയും കൂട്ടി ബസിൽ യാത്ര തിരിച്ചിരുന്നു.  ഇപ്പോൾ ആര്യയും സൈറയും ബോർഡർ ക്രോസ് ചെയ്തിട്ടുണ്ട്. ഇവർ ഇന്ത്യൻ ക്യാംമ്പിൽ സുരക്ഷിതരാണ്.


ഈ പോസ്റ്റ് ശ്യാമ ഗൗതം നായപ്രേമിസംഘം എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.   ശ്യാമ ഗൗതമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു 
 
'ഇത് സൈറ, കഴിഞ്ഞ രണ്ടു ദിവസമായി ഇവളെ കുറിച്ചുള്ള ചിന്തയും ടെൻഷൻ മാത്രമാണ് എനിക്ക്.യുക്രൈൻ ഇൽ മെഡിസിൻ രണ്ടാം വർഷം പഠിക്കുന്ന ആര്യ യുടെ 5 മാസം പ്രായം ആയ ബേബി ആണ്.അവിചാരിതമായി അവൾക്കു ലഭിച്ച ആ കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ടുവരാൻ ഉള്ള പേപ്പർസ് എല്ലാം സംഘടിപ്പിച്ചിരുന്നു.അതിനിടയിൽ ആണ് ഇങ്ങനെ ഒരു പ്രതിസന്ധികൾ വന്നത്.ഞങ്ങളുടെ കുടുംബ സുഹൃത്തായ ആര്യ ഇടുക്കി സ്വദേശിനിയാണ്. കഴിഞ്ഞ മൂന്നു ദിവസമായി സ്വന്തം ഭക്ഷണം പോലും കരുതാതെ ഇവൾക്കുള്ള ഭക്ഷണവുമായി ആര്യ കിവ് ലെ ഒരു ബങ്കർ ഉള്ളിൽ ആയിരുന്നു. സൈറയുടെ പേപ്പേഴ്സ് എല്ലാം കരുതി അവളെയും കൂട്ടി വരാൻ ആകും എന്ന പ്രതീക്ഷയിൽ ആണ് ആര്യ. സൈറ ഇല്ലാതെ വരില്ല എന്നാണ് വീട്ടുകാരോട് പറഞ്ഞത്. ആര്യ ഇല്ലാതെ ഭക്ഷണം പോലും സൈറ കഴിക്കില്ല. ഇന്ന് ഉച്ചക്ക് റൊമാനിയ അതിർത്തിയിലേക്ക് ആര്യ സാറയേം കൂട്ടി ബസിൽ യാത്ര തിരിച്ചു. ഫ്ലൈറ്റിൽ അവളേം അനുവദിക്കുമോ എന്ന് ഒരു നിശ്ചയവും ഇല്ല. സാറ ഇല്ലാതെ ആര്യ അവിടെ നിന്നു മടങ്ങില്ല എന്ന് കുറച്ചു മുന്നേ വീട്ടുകാരുമായി ബന്ധപ്പെട്ടപോളും പറഞ്ഞു.കേൾക്കുന്നവർക് എന്ത് തോന്നും എന്ന് എനിക്കറിയില്ല. പക്ഷെ ഈ ഗ്രൂപ്പിലെ അംഗങ്ങൾക്ക് ഈ അവസ്ഥ മനസിലാകും എന്ന് അറിഞ്ഞാണ് ഈ പോസ്റ്റ്‌ ഇവിടെ ഇടുന്നത്. ആർക്കെങ്കിലും എന്തെങ്കിലും വഴി സഹായിക്കാൻ പറ്റുമെങ്കിൽ ദയവുചെയ്ത് inbox me. പ്ലീസ്'


ഈ പോസ്റ്റിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.  എല്ലാവരുടെയും പ്രാർത്ഥന രണ്ടുപേരോടൊപ്പവുമുണ്ട്.  ഈ സമയം രണ്ടാൾക്കും കൂടി നാട്ടിലേക്ക് വരാൻ പറ്റുമോയെന്ന ആശങ്ക എല്ലാവർക്കുമുണ്ട്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.