തിരുവനന്തപുരം: പാകിസ്ഥാന്‍ സൈനികരുടെ വെടിയേറ്റ് മരിച്ച കുഞ്ഞിന് വേണ്ടി പ്രതിഷേധമുയർത്തി മലയാളി ഹാക്കർമാർ. 'മല്ലു സൈബർ സോൾജിയേഴ്സ്'  എന്ന സൈബര്‍ കൂട്ടായ്മയാണ് പാകിസ്ഥാൻ സർക്കാർ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തുക്കൊണ്ട് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. എട്ടുമാസം പ്രായമുള്ള നിധിൻ എന്ന കുഞ്ഞാണ് കഴിഞ്ഞ ദിവസം പാക് സൈനീകരുടെ വെടിയേറ്റ് മരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാകിസ്ഥാന്‍ സൈനീകരുടെ തോക്കിന്‍റെ ഏറ്റവും ഒടുവിലത്തെ ഇരയായ ഈ കുഞ്ഞിന് വേണ്ടി മാത്രമല്ല തങ്ങളുടെ പ്രതികരണമെന്നും സമൂഹത്തിൽ സ്വന്തം ലാഭങ്ങൾ മാത്രം ലക്ഷ്യമാക്കി മുറവിളി കൂട്ടുന്നവർക്കിടയിൽ നിശ്ശബ്ദരാക്കപ്പെട്ട അനേകം നിധിൻമാർക്ക് കൂടി വേണ്ടിയാണ് പോരട്ടമെന്നും മല്ലു സൈബർ സോൾജിയേഴ്സ് പ്രതികരിച്ചു. 


 ഞങ്ങൾ നിശബ്ദരാണ് പക്ഷെ ഒരിക്കലും മറക്കില്ല എന്ന വാചകവും ചേർത്തിട്ടുണ്ട്. കുഞ്ഞിന്‍റെ വെടിയേറ്റ് കിടക്കുന്ന പടവും മല്ലു സൈബർ സോൾജിയേഴ്‌സിന്‍റെ ലോഗോയും സൈറ്റുകളിൽ പതിച്ചിട്ടുണ്ട്. ഫെസ്ബുക്കിലൂടെയാണ് വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത കാര്യം സംഘം വെളിപ്പെടുത്തിയത്. 


മല്ലു സൈബർ സോൾജിയേഴ്‌സിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം: