കോട്ടയം: മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മാൻ ചാണ്ടിയുടെ ആരോഗ്യനില സംബന്ധിച്ച വാർത്തകൾ കുടുംബം നിഷേധിച്ചു. ഉമ്മന്‍ ചാണ്ടിക്ക് മക്കള്‍ ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തിലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ രാജഗിരി ആശുപത്രിയിലെ ചികിത്സയക്ക് ശേഷം ഉമ്മൻ ചാണ്ടി വിശ്രമത്തിലാണെന്നും കുടുംബം അറിയിച്ചു. അതേസമയം 79ാം   പിറന്നാൾ ആശംസകളറിയിക്കാൻ നടൻ മമ്മൂട്ടി തിങ്കളാഴ്ച ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തി. നിലവിൽ ആലുവ പാലസിലാണ ഉമ്മൻ ചാണ്ടിയുള്ളത്.


ALSO READ: MDMA seized: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ​ഗുണ്ടയും പെൺ സുഹൃത്തും അറസ്റ്റിൽ


നിർമ്മാതാവ് ആൻറോ ജോസഫും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി വേഗം സുഖം പ്രാപിക്കട്ടെ എന്ന് താരം ആശംസിച്ചു. ചികിത്സക്കായി ഉമ്മൻ ചാണ്ടി ഉടൻ ജർമ്മനിയിലേക്ക് പോകും. നിലവിൽ എറണാകുളം രാജഗിരി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സിക്കുന്നത്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.