കാക്കനാട്: പാതിരാത്രി വീട്ടില്‍കയറി പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തി!


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചിയിലെ കാക്കനാട് ആണ് സംഭവം. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദിനു സമീപം പദ്മാലയത്തില്‍ ഷാലന്‍-മോളി ദമ്പതിമാരുടെ മകള്‍ പാറുന്ന് വിളിക്കുന്ന ദേവികയും നോര്‍ത്ത് പറവൂര്‍ സ്വദേശി നിഥിനുമാണ് മരിച്ചത്.


ഇന്നലെ രാത്രി 12.15 നായിരുന്നു സംഭവം. നിരവധി തവണ പ്രേമാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലയ്ക്ക് കാരണമായതെന്നാണ് സൂചന. ബൈക്കില്‍ ദേവികയുടെ വീട്ടില്‍ എത്തിയ നിഥിന്‍ കതകില്‍ മുട്ടി വീട്ടുകാരെ ഉണര്‍ത്തുകയായിരുന്നു.


പെണ്‍കുട്ടിയുടെ അച്ഛനാണ് വാതില്‍ തുറന്നത്. വാതില്‍ തുറന്നതും വീട്ടിലേയ്ക്ക് ഓടിക്കയറിയ യുവാവ്‌ ദേവികയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു ഒപ്പം യുവാവിന്‍റെ ദേഹത്തും തീ പടരുകയായിരുന്നു. 


രക്ഷപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ അച്ഛന്‍ ഷാലനും പൊള്ളലേറ്റു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‍ പൊലീസ് എത്തുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 


പെണ്‍കുട്ടി സംഭവ സ്ഥലത്തുവെച്ചും യുവാവ് ആശുപത്രിയില്‍ വെച്ചും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.