തൃശൂര്‍: തൃശൂരില്‍ ചാരായ വില്‍പ്പന നടത്തിയ പീച്ചി മഞ്ഞക്കുഞ്ഞ് പ്ലാപ്പുള്ളി പത്രോസിനെ പോലീസ് അറസ്റ്റ് ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വാറ്റുപകരണങ്ങള്‍ സഹിതമാണ് ഇയാളെ എക്സൈസ് വകുപ്പ് പിടികൂടിയത്. വേഷം മാറിയെത്തിയാണ് ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയത്. 'സ്വര്‍ണ൦' എന്ന പേരിട്ടാണ്‌ ഇയാള്‍ ചാരായ വില്‍പ്പന നടത്തിയിരുന്നത്.


See Pics: മങ്ങി തുടങ്ങിയ ടാറ്റൂവിന് മേക്കോവര്‍ നല്‍കി ഗായിക!!


'20 പവന്‍' ആവശ്യപ്പെട്ടെത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി 'സ്വര്‍ണം' വാറ്റാന്‍ തുടങ്ങിയതോടെയാണ് ഇയാള്‍ അറസ്റ്റിലായത്. ആവശ്യക്കാര്‍ക്ക് വന്‍ തോതില്‍ പത്രോസ് ചാരായം എത്തിച്ച് നല്‍കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. 


സ്വര്‍ണ നിറമുള്ള ശര്‍ക്കര ഉപയോഗിച്ചാണ്‌ ഇയാള്‍ മുന്തിയ നിലവാരത്തില്‍ കോട തയാറാക്കുന്നത്. അതുക്കൊണ്ട് തന്നെ ഇയാള്‍ വാറ്റുന്ന  ചാരയത്തിനും സ്വര്‍ണ നിറമാണ്‌. 'പവന്‍' കണക്കിലാണ് ചാരായ വില്‍പ്പന. അതായത് ഒരു പവന്‍ എന്നാല്‍ ഒരു ലിറ്റര്‍ എന്നാണ് അര്‍ത്ഥം. 


സുഷാന്തിന്‍റെ ആത്മഹത്യ; ചാനല്‍ ചര്‍ച്ചയ്ക്കിടെ മേക്കപ്പ് ചെയ്ത് സഞ്ജന -വിവാദം


കുറഞ്ഞത് 20 പവനെങ്കിലും ഉണ്ടെങ്കിലേ ഇയാള്‍ ഓര്‍ഡര്‍ സ്വീകരിക്കൂ. മദ്യശാലകള്‍ തുറക്കുന്നതിന് മുന്‍പ് 3000 രൂപയായിരുന്നു വില. ഇപ്പോള്‍ 1500 രൂപയ്ക്കാണ് വില്‍പ്പന. 


റേഞ്ച് ഇന്‍സ്പെക്ടര്‍ ടിആര്‍ ഹരിനന്ദന്‍, പ്രിവന്‍റീവ് ഓഫീസര്‍മാരായ ശിവശങ്കരന്‍, സജീവ്‌, സതീഷ്‌, ടിആര്‍ സുനില്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷാജു,വിനോദ്, ജയരാജ്, സനീഷ്, വിപിന്‍, മനോജ്‌ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.