See Pics: മങ്ങി തുടങ്ങിയ ടാറ്റൂവിന് മേക്കോവര്‍ നല്‍കി ഗായിക!!

ജീവിതത്തിന്‍റെ നല്ലൊരു ഭാഗം സ്വന്തം ശരീരത്തിലെ ടാറ്റൂകള്‍ക്കായി മാറ്റി വയ്ക്കുന്ന വ്യക്തിയാണ് അമേരിക്കന്‍ റാപ്പ് ഗായിക കാര്‍ഡി ബി. 

Last Updated : Jun 17, 2020, 08:57 AM IST
  • കൂടുതല്‍ തെളിച്ചമുള്ള നിറങ്ങളും പൂമ്പാറ്റകളും ഡിസൈനുകളും എല്ലാം ഉപയോഗിച്ചാണ് ടാറ്റൂവില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
  • ''ശ്വാസം നിലക്കുന്നത് പോലെയുള്ള വേദനയാണ് വയറിലും ഇടുപ്പിനും ടാറ്റൂ ചെയ്യുമ്പോള്‍ ഉണ്ടാകുന്നത്'' -അവര്‍ പറയുന്നു.
 See Pics: മങ്ങി തുടങ്ങിയ ടാറ്റൂവിന് മേക്കോവര്‍ നല്‍കി ഗായിക!!

വാഷിംഗ്ടണ്‍: ജീവിതത്തിന്‍റെ നല്ലൊരു ഭാഗം സ്വന്തം ശരീരത്തിലെ ടാറ്റൂകള്‍ക്കായി മാറ്റി വയ്ക്കുന്ന വ്യക്തിയാണ് അമേരിക്കന്‍ റാപ്പ് ഗായിക കാര്‍ഡി ബി. 

കഴിഞ്ഞ മാസം തന്‍റെ ശരീരത്തിലെ ഏറ്റവും വലിയ ടാറ്റൂ പ്രദര്‍ശിപ്പിച്ച് കൊണ്ട്  27കാരിയായ താരം ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ്‌ പങ്കുവച്ചിരുന്നു. പുറം മുഴുവനും നിറഞ്ഞുനില്‍ക്കുന്ന ആ ടാറ്റൂ ഇടത് കാലിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ, തന്‍റെ ആ പഴയ ടാറ്റൂ ഒന്ന് മോടിപിടിപ്പിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. 

കൊറോണ: മൃതദേഹം ദഹിപ്പിച്ച് ഭസ്മം പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യാം...

മുന്‍പും ഇപ്പോഴും എങ്ങനെയാണ് ടാറ്റൂവില്‍ മാറ്റം വന്നിരിക്കുന്നതെന്ന് കാണിക്കാനായി വശം തിരിഞ്ഞുള്ള രണ്ടു ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 

 
 
 
 

 
 
 
 
 
 
 
 
 

So after ten years I gave my peacock tattoo a makeover.This whole week I been takin hours of pain getting tatted .Thank you @jamie_schene .

A post shared by Cardi B (@iamcardib) on

 

 
 
 
 

 
 
 
 
 
 
 
 
 

Dimelo shawtyyyy ...Mix that Louis wit Fashionnova.

A post shared by Cardi B (@iamcardib) on

 

 
 
 
 

 
 
 
 
 
 
 
 
 

Givin you the blues ..... @fashionnova swimsuit ! GO COP IT BEFORE ITS GONE !

A post shared by Cardi B (@iamcardib) on

''അങ്ങനെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എന്‍റെ മയില്‍ ടാറ്റൂവിനു മേക്കോവര്‍ നടത്തിയിരിക്കുകയാണ്. ഈ ആഴ്ച മുഴുവനും ഇതിനായി ഞാന്‍ വേദന അനുഭവിച്ചു.'' -എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. 

ഗര്‍ഭിണിയായ പശുവിനു ക്രൂര മര്‍ദനം, ജനിച്ചത് ചാപിള്ള

കൂടുതല്‍ തെളിച്ചമുള്ള നിറങ്ങളും പൂമ്പാറ്റകളും ഡിസൈനുകളും എല്ലാം ഉപയോഗിച്ചാണ് ടാറ്റൂവില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ''ശ്വാസം നിലക്കുന്നത് പോലെയുള്ള വേദനയാണ് വയറിലും ഇടുപ്പിനും ടാറ്റൂ ചെയ്യുമ്പോള്‍ ഉണ്ടാകുന്നത്'' -അവര്‍ പറയുന്നു.  മികച്ച രീതിയില്‍ ടാറ്റൂ മേക്കോവര്‍ നടത്തിയ ഡിസൈനര്‍ക്കും താരം പോസ്റ്റില്‍ നന്ദി പറഞ്ഞിട്ടുണ്ട്.

Trending News