പത്തനംതിട്ട: പത്തനംതിട്ടയിൽ ​ഗൃഹനാഥനെ ആക്രമിച്ചു കൊന്ന ഒറ്റയാനെ വെടിവച്ചു കൊല്ലാന്‍ ശുപാര്‍ശ നല്‍കാൻ തീരുമാനം. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ആനയെ വെടിവച്ചു കൊല്ലാൻ ശുപാർശ നൽകാൻ തീരുമാനമായത്. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ഓട്ടോ ഡ്രൈവറായ ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ഇന്ന് തന്നെ നല്‍കാനും തീരുമാനമായി.


COMMERCIAL BREAK
SCROLL TO CONTINUE READING

50 ലക്ഷം രൂപ നല്‍കാന്‍ ശുപാര്‍ശ ചെയ്യുകയും ബിജുവിന്റെ മകന് താല്‍ക്കാലിക ജോലി നല്‍കുകയും ചെയ്യും. ഒഴിവു വരുന്ന മുറയ്ക്ക് ജോലി സ്ഥിരപ്പെടുത്തും. ഡെപ്യൂട്ടി റേഞ്ചര്‍ കമലാസനനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിക്കാനും ധാരണയായി. ഡെപ്യൂട്ടി റേഞ്ചറെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടത് യോഗത്തില്‍ ബഹളത്തിനിടയാക്കിയിരുന്നു.


കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലെ തീരുമാനങ്ങൾ അറിയിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ ​ഗൃഹനാഥൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാട്ടുകാർ കണമല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. ആന്റോ ആന്റണി എംപി ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ സമരം തുടങ്ങിയതിന് പിന്നാലെയാണ് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ജനകീയ പ്രതിഷേധം നടത്തിയത്.


ALSO READ: പത്തനംതിട്ടയിൽ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം


പ്രതിഷേധത്തിനിടെ പ്രദേശവാസികളും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർച്ചയായുണ്ടാകുന്ന കാട്ടാന ആക്രമണത്തിന് പരിഹാരം കാണാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നായിരുന്നു പ്രദേശവാസികളുടെ നിലപാട്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോഡ്രൈവറായ ബിജു കൊല്ലപ്പെട്ടത്.


ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയ ബിജുവിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടുമുറ്റത്തെ കൃഷികൾ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ആനയെ ഓടിക്കാന്‍ ബിജു  ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. പിന്നീട് വീട്ടിൽ നിന്ന് മാറി 50 മീറ്റര്‍ അകലെയാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.


വിവരമറിഞ്ഞ് പമ്പ പോലീസും കണമല ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയിരുന്നു. എന്നാൽ, പ്രതിഷേധിച്ച നാട്ടുകാർ മൃതദേഹം മാറ്റാൻ സമ്മതിച്ചില്ല. കളക്ടർ ഉൾപ്പെടെയുള്ളവർ എത്തണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ പ്രതിഷേധിച്ചത്. കളക്ടർ എത്തിയതിന് ശേഷമാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.