മൈക്ക് ഉപയോഗ നിയന്ത്രണം, പരിപാടികൾ വിലക്കുന്നത് ഉചിതം; മാനവീയത്തിലെ പ്രശ്നത്തിൽ മ്യൂസിയം പോലീസ്
കഴിഞ്ഞ ദിവസം രാത്രിയാണ് മാനവീയം വീഥിയില്‍ നൈറ്റ് ലൈഫിനിടെ സംഘര്‍ഷമുണ്ടായത്. ഒരു യുവാവിനെ ഒരുകൂട്ടം യുവാക്കള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു
തിരുവനന്തപുരം: മാനവീയം വീഥിയിലെ സംഘർഷത്തിന് പിന്നാലെ മ്യൂസിയം പോലീസ് സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. നൈറ്റ് ലൈഫ് ആഘോഷങ്ങൾ നിയന്ത്രിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കലാപരിപാടികൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കണം. മൈക്ക് ഉപയോഗം നിയന്ത്രിക്കണമെന്നും റിപ്പോർട്ട്. നിശ്ചിത സമയത്തിന് ശേഷം പരിപാടികൾ വിലക്കുന്നത് ഉചിതമെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്.
മ്യൂസിയം പൊലീസിന്റെ റിപ്പോർട്ടിൽ കമ്മീഷണർ തുടർനടപടിയെടുക്കും.
കഴിഞ്ഞ ദിവസം രാത്രിയാണ് മാനവീയം വീഥിയില്‍ നൈറ്റ് ലൈഫിനിടെ സംഘര്‍ഷമുണ്ടായത്. ഒരു യുവാവിനെ ഒരുകൂട്ടം യുവാക്കള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മ്യൂസിയം പോലീസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി. എന്നാല്‍ പരാതിയുമായി ആരും പോലീസിനെ സമീപിച്ചിരുന്നില്ല. ഇതിനിടെയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പൂന്തുറ സ്വദേശി ചികിത്സ തേടിയെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് എത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.