Manchikandi Maoists Encounter: ഫോറൻസിക് റിപ്പോർട്ട് ക്രൈംബ്രാഞ്ച് കൈമാറി
കളക്ടർക്കാണ് കേസിലെ മജിസ്റ്റീരിയല്‍ അന്വേഷണ ചുമതല. അതുകൊണ്ടുതന്നെ മരണപ്പെട്ടവരുടെ ഡിഎന്‍എ, ഫോറന്‍സിക് പരിശോധനാ ഫലങ്ങളാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ചത്.
അട്ടപ്പാടി: മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ (Manchikandi Maoists Encounter) സംബന്ധിച്ച വിവരങ്ങൾ ക്രൈംബ്രാഞ്ച് പാലക്കാട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. കളക്ടർക്കാണ് കേസിലെ മജിസ്റ്റീരിയല്‍ അന്വേഷണ ചുമതല. അതുകൊണ്ടുതന്നെ മരണപ്പെട്ടവരുടെ ഡിഎന്‍എ, ഫോറന്‍സിക് പരിശോധനാ ഫലങ്ങളാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ചത്.
കൊല്ലപ്പെട്ടവരിലെ രണ്ടു പേരിൽ ഒരാൾ കന്യാകുമാരി സ്വദേശിനി അജിതയും മറ്റേയാൾ ചെന്നൈ സ്വദേശി ശ്രീനിവാസന്‍ ആണെന്നും ഡിഎന്‍എ പരിശോധനാ (DNA Test) ഫലത്തിൽ വ്യക്തമാകുന്നുണ്ട്. കൂടാതെ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ ഉപയോഗിച്ചതാണെന്നും ഫോറന്‍സിക് പരിശോധനാ റിപ്പോർട്ടിൽ (Forensic Report) പറയുന്നുണ്ട്.
Also Read: ബാണാസുര വനത്തിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; ഒരാൾ കൊല്ലപ്പെട്ടു
കൊല്ലപ്പെട്ടവരില്‍ കാര്‍ത്തിക്, മണിവാസകം എന്നിവരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മഞ്ചിക്കണ്ടിയില്‍ തണ്ടര്‍ ബോള്‍ട്ട് സംഘം നാല് മാവോയിസ്റ്റുകളെ വധിച്ചത് കഴിഞ്ഞ വർഷം ഒക്ടോബര്‍ 28, 29 തിയതികളിലാണ്.
Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2h