ബാണാസുര വനത്തിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; ഒരാൾ കൊല്ലപ്പെട്ടു

തണ്ടർബോൾട്ട് സംഘത്തെ മാവോയിസ്റ്റുകൾ ആക്രമിക്കുകയായിരുന്നു എന്നാണു  റിപ്പോർട്ട്.

Last Updated : Nov 3, 2020, 12:02 PM IST
  • പടിഞ്ഞാറേത്തറയുടെയും ബാണാസുര സാഗറിന്റെയും ഇടയിലുള്ള വാളാരംകുന്ന് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ബാണാസുര വനത്തിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; ഒരാൾ  കൊല്ലപ്പെട്ടു

ബത്തേരി: വയനാട് (Wayanad) ബാണാസുര വനത്തിൽ വച്ചുണ്ടായ മാവോയിസ്റ്റ്- പോലീസ് ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. പടിഞ്ഞാറെത്തറ  മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. എന്നാൽ, ഇതുവരെ സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഏറ്റുമുട്ടൽ തുടരുകയാണ് എന്നാണ് വിവരം.

ALSO READ || Financial fraud case: കുമ്മനത്തിനെതിരായ കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു

തണ്ടർബോൾട്ട് സംഘത്തെ മാവോയിസ്റ്റുകൾ ആക്രമിക്കുകയായിരുന്നു എന്നാണു  റിപ്പോർട്ട്. പടിഞ്ഞാറേത്തറയുടെയും ബാണാസുര സാഗറിന്റെയും ഇടയിലുള്ള വാളാരംകുന്ന് മേഖലയിലാണ് ഏറ്റുമുട്ടൽ  ഉണ്ടായത്. ഇന്ന് പുലർച്ചയോടെയായിരുന്നു ആക്രമണം. മരിച്ച ഒരാൾ മാവോയിസ്റ്റാണോ എന്ന കാര്യത്തിലും വ്യക്തതയില്ല.

Trending News