Sabarimala | മണ്ഡലകാല തീർഥാടനത്തിന് സമാപനം കുറിച്ച് സന്നിധാനത്ത് ഇന്ന് മണ്ഡലപൂജ
മകരവിളക്ക് തീർഥാടനത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. 31 മുതൽ ജനുവരി 19 വരെ ഭക്തർക്ക് ദർശനം നടത്താം.
പത്തനംതിട്ട: മണ്ഡലകാല തീർഥാടനത്തിന് സമാപനം കുറിച്ച് ഇന്ന് സന്നിധാനത്ത് മണ്ഡലപൂജ നടക്കും. മകരവിളക്ക് തീർഥാടനത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. 30ന് തീർഥാടകർക്ക് പ്രവേശനമില്ല. 31 മുതൽ ജനുവരി 19 വരെ ഭക്തർക്ക് ദർശനം നടത്താം.
ജനുവരി 11നാണ് എരുമേലി പേട്ടതുള്ളൽ. അന്ന് രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചകഴിഞ്ഞ് ആലങ്ങാട്ട് സംഘവും പേട്ട തുള്ളും. 12ന് തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്നും പുറപ്പെടും. 14ന് വൈകിട്ട് സന്നിധാനത്തെത്തും. മകരസംക്രമ പൂജയും മകരജ്യോതി ദർശനവും 14ന് വൈകിട്ട് 6.30നാണ്.
ALSO READ: Sabarimala | തങ്ക അങ്കി ചാർത്തി ദീപാരാധന, ശബരിമലയിൽ മണ്ഡലപൂജ നാളെ
അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി ദീപാരാധന ഇന്നലെ നടന്നു. ഭക്തർക്ക് തങ്ക അങ്കി ദർശനത്തിനുള്ള സൗകര്യം പമ്പയില്‍ ഒരുക്കിയിരുന്നു. അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ മൂന്ന് മണിയോടെ തങ്ക അങ്കി പ്രത്യേക പേടകത്തിലാക്കി സന്നിധാനത്തേക്ക് കൊണ്ട് പോയി.
ശരംകുത്തിയിൽ വച്ച് ദേവസ്വം അധികൃതരും അയ്യപ്പഭക്തരും ചേര്‍ന്ന് തങ്ക അങ്കി സ്വീകരിച്ചു. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് കൊണ്ട് പോയി. കൊടിമരചുവട്ടില്‍ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും മെമ്പര്‍മാരും ചേര്‍ന്നാണ് തങ്ക അങ്കി സ്വീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...