Covid Test: ആഘോഷ കൂട്ടായ്മയിൽ പങ്കെടുത്തവർ കോവിഡ് ടെസ്റ്റിനു വിധേയരാകണമെന്ന് തിരുവനന്തപുരം ഡി.എം.ഒ
കൂട്ടായ്മകളിൽ പങ്കെടുത്തവർ വീടിനുള്ളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.
Trivandrum: മുഹറം, ഓണം ആഘോഷവേളയിൽ ഒത്തുചേരലുകളിൽ പങ്കെടുത്തവർ കോവിഡ് പരിശോധനയ്ക്കു വിധേയരാകണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു അറിയിച്ചു. ക്ഷീണം, തലവേദന, ചുമ, പനി, ശരീരവേദന, തൊണ്ടവേദന തുടങ്ങിയവയുള്ളവർ പരിശോധനയ്ക്കു വിധേയരാകുകയും റൂം ക്വാറന്റൈനിൽ കഴിയുകയും ചെയ്യണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
പരിശോധന നടത്തുന്നതുവഴി രോഗനിർണയം കൃത്യമായി നടത്താനും യഥാസമയം ചികിത്സ നൽകി രോഗ തീവ്രത കുറയ്ക്കാനും രോഗപ്പകർച്ച ഇല്ലാതാക്കാനും കഴിയും. കൂട്ടായ്മകളിൽ പങ്കെടുത്തവർ വീടിനുള്ളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർക്കു പ്രത്യേക കരുതൽ നൽകണം.
Also Read: Covid Third Wave: സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത,ഒക്ടോബറിൽ മൂന്നാംതരംഗമെന്ന് സൂചന
രോഗ സാധ്യതയുള്ളവർ കോവിഡ് ടെസ്റ്റിനു വിധേയരാകുക എന്നത് സ്വന്തം ഉത്തരവാദിത്തമായി കാണണം. കോവിഡ് പരിശോധനയ്ക്ക് വീടിനടുത്തള്ള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും ഡി.എം.ഒ. അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസര്‍ഗോഡ് 518 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...