ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് (Covid19) സ്ഥിരീകരിച്ചത് 25,072 പേർക്ക്. 160 ദിവസത്തിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. 389 മരണം കൂടി കോവിഡ് 19 മൂലമെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതിനകം 3,24,49,306 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം 44,157 പേർ രോഗമുക്തി (Recovery) നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം (Minsitry of Health) അറിയിച്ചു.
നിലവിൽ രാജ്യത്ത് 3,33,924 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് 155 ദിവസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഇതുവരെ കോവിഡ് ബാധിച്ച് 4,34,756 പേർ മരിച്ചെന്നും 3,16,80,626 പേർ ഇതിനകം രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. 58,25,49,595 പേരാണ് ഇതുവരെ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചത്. 24 മണിക്കൂറിൽ 7,95,543 പേർ വാക്‌സിനേഷന് വിധേയമായിട്ടുണ്ട്.
Also Read: ZyCoV-D Vaccine : സൈഡസ് കാഡില 3മുതൽ12 വയസ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിൻ പരീക്ഷണം ആരംഭിച്ചു
ഐസിഎംആർ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഇതുവരെ രാജ്യത്ത് 50,75,51,399 സാമ്പിളുകൾ പരിശോധിച്ചു. ഇവയിൽ ഞായറാഴ്ച മാത്രം പരിശോധിച്ചത് 12,95,160 സാമ്പിളുകളാണ്. പ്രതിദിന Positivity നിരക്ക് ഇപ്പോൾ 1.94 ശതമാനമാണ്. കഴിഞ്ഞ 28 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. അതേസമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.91 ശതമാനമാണ്, ഇതും കഴിഞ്ഞ 59 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്.
കോവിഡ് -19 ലോകമെമ്പാടും വ്യാപിക്കുന്നത് തുടരുകയാണ്. ചൈനയിൽ 2019 ഡിസംബറിൽ ആദ്യത്തെ കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം ഏകദേശം 200 രാജ്യങ്ങളിലായി 212,554,454 സ്ഥിരീകരിച്ച കേസുകളും 4,443,898 മരണങ്ങളും രേഖപ്പെടുത്തി. 38,231,787 കേസുകളുമായി യുഎസ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട രാജ്യമായി തുടരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ മറ്റ് രാജ്യങ്ങൾ ഇന്ത്യ, ബ്രസീൽ, റഷ്യ, ഫ്രാൻസ് എന്നിവയാണ്.
Also Read: Covid Vaccine : 44 കോടി കോവിഡ് വാക്‌സിൻ ഡോസുകൾക്ക് കൂടി ഓർഡർ നൽകിയെന്ന് കേന്ദ്ര സർക്കാർ
സൈകോവ് - ഡി വാക്സീനുകൾ 3 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികളിൽ പരീക്ഷണം ആരംഭിച്ചുവെന്ന് സൈഡസ് കാഡില അറിയിച്ചു. ഈ പ്രായ പരിധിയിലുള്ള കുട്ടികൾക്ക് വാക്‌സിൻ നല്കാനുള്ള അനുമതിക്കായി ഉടൻ തന്നെ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ സമീപിക്കുമെന്നും സൈഡസ് കാഡില അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് കുത്തിവെപ്പെടുക്കാന്‍ അനുമതി ലഭിക്കുന്ന ആദ്യ കോവിഡ് വാക്‌സിനാണ് സൈഡസ് കാഡിലയുടെ സൈകോവ് - ഡി വാക്സീനുകൾ. കോവിഡ് വാക്‌സിൻ അടുത്ത മാസം മുതൽ വിപണിയിൽ എത്തിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നു. ZyCoV-D വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ ദിവസമാണ് ഡിസിജിഐ അനുമതി നല്‍കിയത്.
66.6 ശതമാനം ഫലപ്രാപ്തിയാണ് ഈ വാക്‌സിന് ഉള്ളത്. കൊറോണ വൈറസിനെതിരായ ലോകത്തിലെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിന്‍ ആണ് സൈകോവ്-ഡി. രോഗപ്രതിരോധവ്യവസ്ഥ തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുന്ന പ്രോട്ടീന്‍ ഉണ്ടാക്കാന്‍ വൈറസില്‍ നിന്നുള്ള ജനിതക വസ്തുക്കളുടെ ഒരു ഭാഗം ഇതിനായി ഉപയോഗിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...