പാലാ: പാലാ പിടിച്ചെടുത്തു, ചരിത്രം കുറിച്ച് മാണി സി കാപ്പന്‍!! 


COMMERCIAL BREAK
SCROLL TO CONTINUE READING

തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ 2943 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 


പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണച്ചിരുന്ന പാലാ ഇത്തവണ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇത് ചരിത്ര വിജയ൦.  


യുഡിഎഫിന്‍റെ കോട്ട എന്നറിയപ്പെടുന്ന രാ​മ​പു​രം, മേ​ലു​കാ​വ്, ക​ട​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വന്‍ തിരിച്ചടിയാണ് പാര്‍ട്ടി നേരിട്ടത്. ഇവിടെ തുടക്കം മുതല്‍ വളരെ ശക്തമായ ലീഡാണ് മാണി സി. കാപ്പന്‍ നേടിയത്. 


രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍ എന്നീ പഞ്ചായത്തുകളില്‍ വന്‍ ലീഡാണ് മാണി സി കാപ്പന്‍ നേടി. ഈ പഞ്ചായത്തുകളില്‍ ​ഒരു ഘ​ട്ട​ത്തി​ല്‍പോലും ​ജോസ് ടോ​മി​ന് നേ​ട്ട​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.


യുഡിഎഫിന്‍റെ കോട്ടയായ ഭരണങ്ങാനം പോലും ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തു!! 


മുത്തോലി, മീനച്ചില്‍, കൊഴുവനാല്‍, എന്നീ പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫ് ലീഡ് നേടിയത് എന്നത് വ്യക്തമാക്കുന്നത് കോണ്‍ഗ്രസിലെ ഉള്‍പ്പോര് വോട്ടര്‍മാരെ എത്രമാത്രം സ്വാധീനിച്ചു എന്നതാണ്. 
 
എന്നാല്‍, തിരഞ്ഞെടുപ്പിന്‍റെ തുടക്കം മുതല്‍ വിജയ പ്രതീക്ഷയില്‍ മുന്നേറിയ മാണി സി. കാപ്പന്‍ വെന്നിക്കൊടി പാറിക്കുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയായിരുന്നു. വോട്ടെടുപ്പിന് ശേഷവും മാണി സി കാപ്പന്‍ ഇത് വ്യക്തമാക്കിയിരുന്നു.


പാലാ നിയമസഭാ മണ്ഡലം രൂപീകരിച്ചതിന് ശേഷം ഇതുവരെ പാലാക്കാര്‍ക്ക് ഒരേയൊരു എംഎല്‍എയേ ഉണ്ടായിരുന്നുള്ളൂ. സാക്ഷാല്‍ കെ.എം മാണി. അദ്ദേഹത്തിന്‍റെ മരണത്തെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.


കെ. എം മാണിയ്ക്ക് ശേഷവും പാലാ തിരഞ്ഞടുത്തത് "മാണി"യെത്തന്നെ!! അതേ, പാലായ്ക്ക് വേണം മാണിയെ!!