തിരുവനന്തപുരം: മുന്നണിക്കുള്ളിൽ(LDF) പരസ്യമാക്കാത്ത അമർഷം പുകയുന്നതിനിടെ ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്ന എൽ.ഡി.എഫ് മുന്നണി യോ​ഗത്തിൽ നിന്ന് മാണി.സി.കാപ്പൻ വിട്ടു നിന്നു. പവാറുമായുള്ള ചർച്ചക്ക് ശേഷമെ യോ​ഗത്തിൽ പങ്കെടുക്കാനാവു എന്നാണ് അദ്ദേഹം അറിയിച്ചത്. കേരളാ കോൺ​ഗ്രസ്സ് (എം) എൽ.ഡി.എഫിലേക്ക് വന്നതോടെ പാർട്ടിക്കുള്ളിൽ തുടങ്ങിയ പുകച്ചിൽ പാരമ്യത്തിലെത്തിയ അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിനിടയിൽ പാലാ സീറ്റുമായി ബന്ധപ്പെട്ട് ഉടലെടുത്തിരിക്കുന്ന പ്രശ്നവും എൻ.സി.പി  സി.പി.എമ്മിൽ നിന്ന് അകറ്റാനുള്ള കാരണമായി വേണം പറയാൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Delhi Farmers Riot: സമരം അഴിച്ചുവിട്ടവർ ഇന്ത്യയെ അപമാനിക്കുന്നു-ശോഭാ സുരേന്ദ്രൻ


എന്നാൽ പാലാ(Pala) സീറ്റിൽ എൻസിപി തന്നെ മത്സരിക്കുമെന്ന് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ പറഞ്ഞു. ശരദ് പവാറുമായുള്ള ചർച്ചകൾ ഫെബ്രുവരി ഒന്നിന് നടക്കും. പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകും. പാലാ സീറ്റ് തർക്കവിഷയം എന്ന് പറയാനാകില്ല. സീറ്റ് വിട്ടുകൊടുക്കണമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ മാധ്യമങ്ങളെ കാണുകയായിരുന്നു ടി.പി. പീതാംബരൻ.

ഇന്നത്തെ യോ​ഗത്തിൽ സീറ്റ് വിഭജനം ചർച്ചയാവില്ലെന്ന് എൽ.ഡി.എഫ്(LDF) കൺവീനർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എങ്കിലും പാലാ സീറ്റിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം ഇല്ലാതെയാക്കണമെന്ന് എൻസിപി ആവശ്യപ്പെടും. എൻസിപിക്കുളളിലും ഭിന്നത നിലനിൽക്കെ ടി പി പീതാംബരനും എ കെ ശശീന്ദ്രനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.


ALSO READ: BJP National President JP Nadda കേരളത്തിലേക്ക്: ലക്ഷ്യം തിരഞ്ഞെടുപ്പ് ഏകോപനം


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക