BJP National President JP Nadda കേരളത്തിലേക്ക്: ലക്ഷ്യം തിരഞ്ഞെടുപ്പ് ഏകോപനം

ബി.ജെ.പി. നേതാക്കളുമായി തിരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ചചെയ്യാനാണ് ദേശിയ അധ്യക്ഷനെത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 25, 2021, 07:18 PM IST
  • നേതാക്കൾ അതത് ജില്ലകളിൽതന്നെ മത്സരിക്കാനാണ് സാധ്യത. ഇതിനായി ജയസാധ്യതയുള്ള എ പ്ലസ് മണ്ഡലങ്ങൾ തിരഞ്ഞെടുക്കും.
  • കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ മുപ്പതിനായിരത്തോളം വോട്ടുനേടിയ മണ്ഡലങ്ങളിൽ ജയം ഉറപ്പിക്കുകയാണ് ലക്ഷ്യം.
  • മണ്ഡലങ്ങളിൽ ന്യൂനപക്ഷവോട്ടുകൂടി കിട്ടിയെങ്കിൽ മാത്രമേ വോട്ടുവിഹിതം വർധിപ്പിക്കാനാവു.
BJP National President JP Nadda കേരളത്തിലേക്ക്: ലക്ഷ്യം തിരഞ്ഞെടുപ്പ് ഏകോപനം

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ഇനി കുറച്ചുനാളുകൾ മാത്രം ബാക്കി നിൽക്കെ എല്ലാ രാഷ്ട്രീയ പാർട്ടികളും ശക്തമായ ആലോചനയിലാണുള്ളത്. ഇതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന നേതാക്കൾ ഒാരോ സ്ഥലങ്ങളിലും നേരിട്ടെത്തി കാര്യങ്ങൾ വിശകലനം ചെയ്യുകയാണ്. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ചചെയ്യാൻ ബി.ജെ.പിയുടെ ദേശിയ അധ്യക്ഷൻ ജെ.പി. നദ്ദയും  കേരളത്തിലെത്തും. ഘടക കക്ഷികളുമായുള്ള സംസ്ഥാനതല സീറ്റുചർച്ചയ്ക്കുമുന്നോടിയായി സംസ്ഥാന ബി.ജെ.പി. നേതാക്കളുമായി തിരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ചചെയ്യാനാണ് ദേശിയ അധ്യക്ഷനെത്തുന്നത്. 

Also Read:Gold Smuggling Case: എം ശിവശങ്കറിന് ജാമ്യം അനുവദിച്ചു  

വോട്ടുറപ്പിക്കാൻ സംസ്ഥാനത്തെ പ്രമുഖരെ കണ്ടേക്കുമെന്നും സൂചനയുണ്ട്. അധ്യക്ഷൻ എത്തുന്ന തിയതി സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെങ്കിലും  അടുത്തമാസം മൂന്ന്, നാല് തിയതികളിൽ  കേരളത്തിലെത്താനാണ് സാധ്യത.  സംസ്ഥാനത്തെ ബി.ജെ.പി(Bjp) നേതാക്കൾ മത്സരിക്കേണ്ട മണ്ഡലങ്ങളെക്കുറിച്ചുള്ള സാധ്യത പട്ടിക അധ്യക്ഷന്റെ നേതൃത്വത്തിൽ തീരുമാനിക്കും.

Also ReadNCP യിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ Mani C Kappan മുംബൈയിൽ 

നേതാക്കൾ അതത് ജില്ലകളിൽതന്നെ  മത്സരിക്കാനാണ് സാധ്യത. ഇതിനായി ജയസാധ്യതയുള്ള എ പ്ലസ് മണ്ഡലങ്ങൾ തിരഞ്ഞെടുക്കും.കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ മുപ്പതിനായിരത്തോളം വോട്ടുനേടിയ മണ്ഡലങ്ങളിൽ ജയം ഉറപ്പിക്കുകയാണ് ലക്ഷ്യം. എന്നാൽ ഈ മണ്ഡലങ്ങളിൽ ന്യൂനപക്ഷവോട്ടുകൂടി കിട്ടിയെങ്കിൽ മാത്രമേ വോട്ടുവിഹിതം വർധിപ്പിക്കാനാവു. ക്രൈസ്തവ വിഭാഗങ്ങൾ ബി.ജെ.പി യോട് അനുഭാവം പുലർത്തുന്നത് ഗുണം ചെയ്യുമെന്നാണ് പാർട്ടി വിലയിരിത്തുന്നത്. ഇവരുമായി കൂടിക്കാഴ്ച്ച നടത്തുന്നത് ഉൾപെടെയുള്ള വിഷയങ്ങളും  ചർച്ചയാവും.

ബി.ഡി.ജെ.എസ്(Bdjs) ഉൾപ്പെടെയുള്ള ഘടക കക്ഷി നേതാക്കളെ കാണാൻ സാധ്യതയില്ലെങ്കിലും ഇവരുമായി പങ്കിടേണ്ട സീറ്റുകൾ സംബന്ധിച്ചും  പാർട്ടിക്കുള്ളിൽ ധാരണയുണ്ടാക്കും. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾതന്നെയായിരിക്കും ഇവർക്ക് നൽകുക. അതോടൊപ്പം മുന്നണിതലങ്ങളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചർച്ചചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News