Manjeswaram bribery case: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ചോദ്യം ചെയ്തു
കാസർകോട് ഗസ്റ്റ് ഹൗസിൽ വച്ചാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി സതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്
തിരുവനന്തപുരം: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ (BJP State President) കെ സുരേന്ദ്രനെ ചോദ്യം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കാസർകോട് ഗസ്റ്റ് ഹൗസിൽ വച്ചാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി (DySP) സതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്.
മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസെടുത്തത്. ഐപിസി 171 B, E വകുപ്പുകൾ പ്രകാരം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ കേസിലെ ഏക പ്രതിയും സുരേന്ദ്രനാണ്.
ഒന്നരമണിക്കൂറോളമാണ് ചോദ്യം ചെയ്തത്. എന്നാൽ, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച ബിഎസ്പി സ്ഥാനാർഥി സുന്ദരയെ അറിയില്ലെന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കി. താളിപ്പടപ്പിലെ ഹോട്ടലിൽ താമസിച്ചിട്ടില്ല. ചോദ്യംചെയ്യൽ രാഷ്ട്രീയപ്രേരിതമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിന് (Crime Branch) മുന്നില്‍ ഹാജരായത് നിയമവ്യവസ്ഥയില്‍ വിശ്വാസം ഉള്ളതുകൊണ്ടാണ്. അറിയാവുന്ന വിവരങ്ങള്‍ കൈമാറിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേസില്‍ പ്രതിചേര്‍ത്ത് മൂന്നുമാസങ്ങള്‍ക്കുശേഷമാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും, കോഴ നല്‍കിയെന്നും കെ സുന്ദര നേരത്തെ മൊഴി നൽകിയിരുന്നു.
കേസിൽ അന്വേഷണം ഇഴയുന്നുവെന്ന പരാതിക്കിടയിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്യാനുള്ള നടപടി ക്രൈംബ്രാഞ്ച് എടുത്തത്. നാമനിർദേശ പത്രിക പിൻവലിക്കാൻ സുന്ദരയ്ക്ക് നേരിട്ട് പണം നൽകിയ ആളുകളുടെ മൊഴിയും സുന്ദരയുടെ കുടുംബാംഗങ്ങളുടെ മൊഴിയും നേരത്തെ അന്വേഷണ സംഘം രേഖപ്പടുത്തിയിരുന്നു. സുന്ദരയിൽ നിന്നും രണ്ട് ലക്ഷം രൂപ പോലീസ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. സുന്ദരയ്ക്ക് ലഭിച്ച മൊബൈൽ ഫോണും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...