തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്ന സാഹചര്യത്തിൽ അവകാശവാദം ഉന്നയിക്കുന്നവർ പലരും ആദ്യം എതിർത്തവർ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ.നായനാറിൻറെ കാലഘട്ടത്തിലാണ് പദ്ധതി ആദ്യം ആലോചിച്ചതെന്നും. എന്നാൽ അന്ന് എതിർത്ത കേന്ദ്രം ഭരിച്ചിരുന്നവർ ഇന്ന് അവകാശമായി വരുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. നാളെ പദ്ധതി ഉദ്ഘാടനം നടക്കുമ്പോൾ സംസ്ഥാനമൊട്ടാകെ സിപിഎം ആഹ്ലാദപ്രകടനം നടത്തുമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകേണ്ട കാര്യമില്ല. പദ്ധതി എൽഡിഎഫിൻ്റേതാണ്. നായനാരും വി.എസ്സുമാണ് പദ്ധതി തുടങ്ങിയത്. പൊതുമേഖലയിൽ ലക്ഷ്യമിട്ട പദ്ധതി അദാനിക്ക് നൽകിയത് യുഡിഎഫ്.നാളെ പദ്ധതിയുടെ ഉദ്ഘാടനം നടക്കും. സിപിഎം ബൂത്ത് തലത്തിൽ  ആഹ്ലാദപ്രകടനം നടത്തും. 


ALSO READ: ശക്തമായ കാറ്റിന് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ


എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും നാളെ വാട്ടർ സല്യൂട്ട് നൽകി ആദ്യ കപ്പലിനെ കപ്പലിന്റെ സ്വീകരിച്ച് തുറമുഖം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ കേരളത്തിന് മറ്റൊരു വികസനം കൂടെ യാഥാർത്ഥ്യമാകും എന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.