ആലപ്പുഴ: മാവോവാദി നേതാവ് സി.പി. മൊയ്തീൻ പിടിയിൽ. തീവ്രവാദവിരുദ്ധ സേനയാണ് (എ.ടി.എസ്) ഇയാളെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ കെ.എസ്.ആർ.സി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് മൊയ്തീൻ എ.ടി.എസിന്റെ വലയിലായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കബനി ദളത്തിലെ അവശേഷിക്കുന്ന കണ്ണിയായ സി.പി മൊയ്തീൻ കഴിഞ്ഞ ദിവസം അങ്കമാലിയിലെത്തിയതായി വിവരം ലഭിച്ചിരുന്നു. തുടർന്ന്, ഇയാൾ മറ്റൊരിടത്തേക്ക് മാറിയതായും വിവരമുണ്ടായിരുന്നു. ഇതേ തുടർന്ന് ആലപ്പുഴയിലും എറണാകുളത്തുമടക്കം വ്യാപകമായ തിരച്ചിലാണ് സേന നടത്തിയത്. സി.പി. മൊയ്തീന്റെ നേതൃത്വത്തിൽ നാല് പേർ മാത്രമായിരുന്നു പേര്യ-ആറളം-കൊട്ടിയൂർ വനമേഖലകളിൽ കഴിഞ്ഞിരുന്നത്. 


ALSO READ: പുതിയ ന്യൂനമര്‍ദം; സംസ്ഥാനത്ത് തീവ്രമഴ തുടരും: 9 ജില്ലകളിൽ ഓറഞ്ച് അല‌‌‌ർട്ട്, അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്!


നേരത്തെ, കബനി ദളത്തിലെ മറ്റു രണ്ടു മാവോവാദികൾ എ.ടി.എസിന്റെ പിടിയിലായിരുന്നു. സോമൻ, മനോജ് എന്നിവരെയാണ് എ.ടി.എസ് പിടികൂടിയത്. ജൂലായ് 18ന് കൊച്ചിയിൽ നിന്നാണ് മനോജ് പിടിയിലായത്. 27-ന് ഷൊർണൂരിൽ നിന്ന് സോമനും  വലയിലാകുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന സന്തോഷ് എന്നയാൽ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. ഇയാൾ കോയമ്പത്തൂരിൽ ഉണ്ടെന്നാണ് സൂചന. 


നിലവിൽ സംസ്ഥാനത്ത് കബനി ദളത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നത് മൊയ്തീൻ മാത്രമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. വയനാട് സ്വദേശിയായ ജിഷയാണ് കേരളത്തിൽ നിന്നുള്ള മറ്റൊരംഗം. ഇവർ കർണാടകയിലെ വിരാജ്പേട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിക്രം ഗൗഡയുടെ സംഘത്തിലാണുള്ളത്. പോലീസ് - തീവ്രവാദ വിരുദ്ധസേനയുമായി നിരന്തരമായി ഏറ്റുമുട്ടലുകളുണ്ടായതോടെയാണ് വിവിധ ദളങ്ങളുടെ പ്രവർത്തനം നിലച്ചത്. ഇതിന് പുറമെ, പല മാവോവാദികളും കീഴടങ്ങൽ പുനരധിവാസത്തിന് തയ്യാറാകുകയും ചെയ്തിരുന്നു. ഇവരുടെ പക്കൽ നിന്ന് ലഭിച്ച വിവരങ്ങൾ തീവ്രവാദവിരുദ്ധ സേനയ്ക്കും പോലീസിനും സഹായകരമായി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും