Maoist Kannur | കണ്ണൂർ കൊട്ടിയൂരിൽ വീണ്ടും മാവോയിസ്റ്റുകളിറങ്ങി
ശനിയാഴ്ച്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. വീട്ടിൽ നിന്നും ഫോണുകൾ ചാർജ്ജ് ചെയ്യുകയും അരി വാങ്ങിയ ശേഷം രണ്ട് മണിക്കൂറിലേറെ ചിലവിട്ട ശേഷമാണ് സംഘം തിരിച്ചു പോയതായി ദിനേശൻ പറഞ്ഞു
കണ്ണൂർ: കൊട്ടിയൂർ പഞ്ചായത്തിലെ കൂനംപള്ള കോളനിയിൽ മാവോവാദികളിറങ്ങി.കൂനം ദിനേശൻ എന്നയാളുടെ വീട്ടിലാണ് രണ്ടു സ്ത്രീകളും, രണ്ടു പുരുഷന്‍മാരുമടങ്ങുന്ന യൂണിഫോം ധാരികളായ മാവോയിസ്റ്റ് സംഘമെത്തിയതായി പോലീസിന് വിവരം ലഭിച്ചത്.
ശനിയാഴ്ച്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. വീട്ടിൽ നിന്നും ഫോണുകൾ ചാർജ്ജ് ചെയ്യുകയും അരി വാങ്ങിയ ശേഷം രണ്ട് മണിക്കൂറിലേറെ ചിലവിട്ട ശേഷമാണ് സംഘം തിരിച്ചു പോയതായി ദിനേശൻ പറഞ്ഞു. മാവോയിസ്റ്റുകള കണ്ടെത്താനായി തണ്ടർബോൾട്ടും പൊലിസും സംയുക്ത പരിശോധന തുടങ്ങിയിട്ടുണ്ട്. രണ്ടാഴ്ച്ച മുൻപ് അമ്പായത്തോടിലും മാവോയിസ്റ്റുകൾ ജനവാസ കേന്ദ്രത്തിലിറങ്ങി ഭഷ്യവസ്തുക്കൾ ശേഖരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...