മോശം പെരുമാറ്റം; റിസോര്‍ട്ടിനു നേരെ മാവോയിസ്റ്റ് ആക്രമണം
ഒരു സംഘം മാവോയിസ്റ്റുകളാണ് റിസോര്‍ട്ടിനു നേരെ കല്ലേറ് നടത്തിയത്. കൂടാതെ കസേരകള്‍ കത്തിച്ചുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.
വയനാട്: കല്‍പറ്റയിലെ മേപ്പാടിയില്‍ ആദിവാസി സ്ത്രീകളോട് മോശമായി പെരുമാറുന്നുവെന്ന് ആരോപിച്ച് മാവോയിസ്റ്റുകള്‍ റിസോര്‍ട്ടിന്‍റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. ഒരു സംഘം മാവോയിസ്റ്റുകളാണ് റിസോര്‍ട്ടിനു നേരെ കല്ലേറ് നടത്തിയത്. കൂടാതെ കസേരകള്‍ കത്തിച്ചുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. മാത്രമല്ല ഇനി ഇത് ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്ററുകളും റിസോര്‍ട്ടില്‍ പതിപ്പിച്ചിട്ടുണ്ട്.
ആദിവാസികള്‍ ആരുടേയും കച്ചവട വസ്തുവല്ലയെന്നും ആദിവാസികളെ ടൂറിസ്റ്റുകളുടെ കാഴ്ച വസ്തുവാക്കുന്ന സര്‍ക്കാര്‍ ടൂറിസ മാഫിയക്കെതിരെ ഒന്നിക്കുക. ആദിവാസി കോളനി പരിസരത്തു നിന്നും മുഴുവന്‍ റിസോര്‍ട്ടുകാരെയും അടിച്ചോടിക്കുക എന്നിങ്ങനെയാണ് മാവോയിസ്റ്റുകള്‍ പതിച്ച പോസ്റ്ററില്‍ എഴുതിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
നാടുകാണി ഏരിയാ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. സംഭവം അറിഞ്ഞ മേപ്പാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.