ബത്തേരി:  വയനാട് (Wayanad) വാളാരംകുന്നിൽവച്ച് മാവോയിസ്റ്റും പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ (Encounter) മരിച്ച വേൽമുരുകൻ പിടികിട്ടാപ്പുള്ളിയെന്ന് തമിഴ്നാട് പൊലീസ്.  വേൽമുരുകൻ ഉൾപ്പെടെ 13 മാവോയിസ്റ്റുകളെ തമിഴ്നാട് പൊലീസ് 2015 മുതൽ തിരയുകയായിരുന്നു.  അതിനുള്ള രേഖകളും ഉണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വേൽമുരുകനെ കുറിച്ചുള്ള വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപയാണ് തമിഴ്നാട് സർക്കാർ (TN Government) പ്രഖ്യാപിച്ചിരുന്നത്.  കൂടാതെ ഇയാൾ കോഴിക്കോട് നിന്നും 2013 ൽ സ്ഫോടക വസ്തുക്കൾ കൊണ്ടുപോയതായും തമിഴ്നാട് ഡിജിപി അറിയിച്ചു.  വേൽമുരുകൻ സിപിഐ മാവോയിസ്റ്റിന്റെ (Maoists) പരിശീലനത്തിലും പങ്കെടുത്തതായും റിപ്പോർട്ട് ഉണ്ട്.  ഇയാളുടെ പേരിൽ ഒന്നും രണ്ടുമല്ല എട്ട് പൊലീസ് സ്റ്റേഷനുകളിലാണ് കേസുള്ളത്. 


Also read: ബിരിയാണി കച്ചവടം പുനരാരംഭിച്ച് സജ്ന ഷാജി   


വേൽമുരുകനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത് തമിഴ്നാട് ക്യൂ ബ്രാഞ്ചാണ്.  ഇയാളുടെ സഹോദരൻ മധുര കോടതിയിൽ അഭിഭാഷകനാണെന്നും (Advocate) ക്യൂ ബ്രാഞ്ച് പുറത്തുവിട്ട വിവരങ്ങളിലുണ്ട്.  ഇതിനിടയിൽ ഏറ്റുമുട്ടലിൽ (Maoists encounter) ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റ് സംഘമാണെന്നും സ്വയരക്ഷയ്ക്കാണ് തണ്ടർ ബോൾട്ട് സംഘം തിരികെ വെടിയുതിർത്തതെന്നും സംഘത്തിൽ 5 പേരാണ് ഉണ്ടായിരുന്നതെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.  


മരിച്ച വേൽമുരുകന്റെ കയ്യിൽ ഉണ്ടായിരുന്നത് 303 റൈഫിളാണെന്നും  സംഘത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടുവെന്നും എഫ്ഐആറിൽ (FIR) കുറിച്ചിട്ടുണ്ട്.   


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)