ഗുരുവായൂരിൽ മാവോയിസ്റ്റുകൾ എത്തിയെന്ന് ഫോൺ സന്ദേശം: പോലീസ് ജാഗ്രതയിൽ
സമീപത്തെ ലോഡ്ജുകളിലും,ഹോട്ടലുകളിലും പോലീസ് പരിശോധന നടത്തി. രഹസ്യാന്വേഷണ വിഭാഗവും സ്ഥലത്ത് എത്തിയിട്ടുണ്ട്.
തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭീകരർ എത്തിയിട്ടുണ്ടെന്ന് പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് ക്ഷേത്രത്തിലും പരിസരത്തും അതി ജാഗ്രത. തിരുവനന്തപുരത്തെ പോലീസ് കൺട്രോൾ റൂമിലേക്കാണ് വിവരമെത്തിയത്. ഉടൻ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറി. തുടർന്ന് ബോംബ് സ്ക്വാഡും, ഡോഗ്സ്ക്വാഡും ക്ഷേത്രത്തിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടുകിട്ടിയില്ലെന്നാണ് സൂചന.സമീപത്തെ ലോഡ്ജുകളിലും,ഹോട്ടലുകളിലും പോലീസ് പരിശോധന നടത്തി. രഹസ്യാന്വേഷണ വിഭാഗവും സ്ഥലത്ത് എത്തിയിട്ടുണ്ട്.
ALSO READ: IS Militant Link: മലയാളിക്ക് എഴുവർഷം കഠിന തടവും പിഴയും
Maoist ഗ്രൂപ്പിൽ ഉൾപ്പെട്ടവരിൽ ഒരാൾ ഗുരുവായൂരിൽ എത്തിയിട്ടുണ്ടെന്നായിരുന്നു സന്ദേശം. പാലക്കാട് കുഴൽമന്ദത്തു നിന്ന് ഒരു പുരുഷനാണ് ഫോൺ വിളിച്ചത്. എന്നാൽ സുജാതയുടേതെന്നു പറഞ്ഞ് ഇയാൾ നൽകിയ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ ആലപ്പുഴയാണ് ലൊക്കേഷൻ കാണിക്കുന്നതെന്നും Police പറഞ്ഞു.
ALSO READ:'തലകുനിച്ച് അമേരിക്ക' ; ക്യാപിറ്റോളിൽ Trump അനുകൂലികളുടെ കലാപം
ക്ഷേത്രത്തിലും പരിസരത്തും കർശന പരിശോധനയാണ് പോലീസ് നടത്തുന്നത്. നിരീക്ഷണവും ശക്തമാക്കി.46 ക്ഷേത്ര ജീവനക്കാർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.അതേസമയം ജീവനക്കാർക്ക് Covid സ്ഥിരീകരിച്ചതോടെ ക്ഷേത്രവും പരിസരവും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. 46 ജീവനക്കാർക്കാണ് കോവിഡ‍് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് നേരത്തെ നൽകിയ ഇളവുകൾ പിൻവലിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...