Kochi: നവംബർ 1ന് നടന്ന കോൺ​ഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ (Congress Strike) മാസികില്ലാതെ (Mask) പൊതുജനങ്ങളുമായി ഇടപഴകിയതിന് നടൻ ജോജു ജോർജിനെതിരെ (Joju George) കേസ്. മരട് പോലീസാണ് (Maradu Police) ജോജുവിനെതിരെ കേസെടുത്തത്. യൂത്ത് കോൺഗ്രസ് (Youth Congress) സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ ഡിസിപിക്കു നൽകിയ പരാതിയിന്മേലാണ് പോലീസ് നടപടിയെടുത്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ ജോജു 500 രൂപ പിഴയും ഒടുക്കണം. സംഭവ ദിവസം തന്നെ ജോജുവിനെതിരെ ജിഎൽ പെറ്റി കേസ് എടുത്തിരുന്നതായി മരട് പോലീസ് പറയുന്നു. എന്നാൽ സ്റ്റേഷനിൽ നടൻ പിഴ അടച്ചില്ല. കോടതിയിലും അടച്ചില്ലെങ്കിൽ മറ്റു നടപടികൾ ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കുന്നു.


Also Read: Actor Joju George Issue : ജോജു ജോർജ് മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് DCP ഐശ്വര്യ ഡോങ്റെ


അതേസമയം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വൈറ്റിലയിൽ സമരത്തിൽ പങ്കെടുത്തതിന് ഷാജഹാൻ ഉൾപ്പടെ 15 കോൺഗ്രസ്‌ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ജോജുവിന്റെ കാർ തല്ലി തകർത്ത കേസിൽ ഷാജഹാൻ, അരുൺ എന്നിവർക്ക് കൂടി കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ച് കോൺഗ്രസ് നേതാക്കൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. 


കാറിന് വന്ന നഷ്ടത്തിന്‍റെ 50 ശതമാനം തുകയായ 37500 രൂപ വീതം കെട്ടിവെക്കണമെന്ന് മജിസട്രേറ്റ് കോടതിയുടെ ഉത്തരവില്‍ പറയുന്നു. അരലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും നല്‍കണം. രണ്ടാം പ്രതി ജോസഫിൻ്റെ അപേക്ഷ പ്രോസിക്യൂട്ടറുടെ വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. 


Also Read: Joju George | നടൻ ജോജു ജോർജിന്റെ കാർ തകർത്ത സംഭവത്തിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് അറസ്റ്റിൽ


ഇന്ധനവില വര്‍ധനവിനെതിരായാണ് (Fuel Price Hike) കോണ്‍ഗ്രസ് ദേശീയപാത ഉപരോധ സമരം (Congress Strike) നടത്തിയത്. അതിനിടെ പ്രതിഷേധവുമായി ജോജു ജോര്‍ജ്ജ് (Joju George) രംഗത്തെത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ജോജുവിന്റെ വാഹനത്തിന്റെ ഗ്ലാസ് പ്രവർത്തകർ തകര്‍ത്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.