Joju George | നടൻ ജോജു ജോർജിന്റെ കാർ തകർത്ത സംഭവത്തിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് അറസ്റ്റിൽ

കഴിഞ്ഞ ദിവസം രാത്രിയാണ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്. ഇതോടെ കാർ തകർത്തെന്ന കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി

Written by - Zee Malayalam News Desk | Last Updated : Nov 6, 2021, 08:54 AM IST
  • അറസ്റ്റിലുള്ള ജോസഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്
  • ജോസഫിന്റെ ജാമ്യ ഹർജി കോടതി തള്ളിയിരുന്നു
  • എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്
  • ജോസഫിന് ജാമ്യം നൽകരുതെന്ന നിലപാടിലാണ് ജോജു
Joju George | നടൻ ജോജു ജോർജിന്റെ കാർ തകർത്ത സംഭവത്തിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് അറസ്റ്റിൽ

കൊച്ചി: ഇന്ധന വിലവർധനക്കെതിരെ (Fuel price hike) കോൺ​ഗ്രസ് നടത്തിയ വഴിതടയൽ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. യൂത്ത് കോൺ​ഗ്രസ് നേതാവ് (Youth congress leader) ഷെരീഫ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഷെരീഫിനെ അറസ്റ്റ് (Arrest) ചെയ്തത്. ഇതോടെ കാർ തകർത്തെന്ന കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.

അറസ്റ്റിലുള്ള ജോസഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്. ജോസഫിന്റെ ജാമ്യ ഹർജി കോടതി തള്ളിയിരുന്നു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്. ജോസഫിന് ജാമ്യം നൽകരുതെന്ന നിലപാടിലാണ് ജോജു. 
കാർ തകർത്ത സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ കക്ഷി ചേരാനും ജോജു തീരുമാനിച്ചു.

ALSO READ: Joju George| ഉടനെ എങ്ങും തീരില്ല, വണ്ടിയുടെ ചില്ലു പൊട്ടിച്ചയാൾക്ക് ജാമ്യം കൊടുക്കരുതെന്ന് ജോജു, കേസ് വിധി പറയാൻ മാറ്റി

കേസിൽ കക്ഷി ചേരാനുള്ള ജോജുവിന്റെ തീരുമാനത്തെ പ്രതിഭാ​ഗം കോടതിയിൽ എതിർത്തു. മുൻകൂട്ടി അറിയിച്ച ശേഷമാണ് യൂത്ത് കോൺഗ്രസ്സ് റോഡ് ഉപരോധ സമരം നടത്തിയതെന്നായിരുന്നു. അറസ്റ്റിലായ ജോസഫിന്റെ അഭിഭാഷകൻ വാദിച്ചത്. ജോജുവിൻറെ ബുദ്ധിമുട്ട് പോലീസിനെയാണ് അറിയിക്കേണ്ടിയിരുന്നതെന്നും പ്രതിഭാ​ഗം ചൂണ്ടിക്കാണിച്ചു.

ആറ് ലക്ഷമാണ് തൻറെ  വാഹനത്തിനുണ്ടായ നഷ്ടം എന്നാണ് ജോജു കോടതിയിൽ പറയുന്നത്. ഒന്നുകിൽ നഷ്ട പരിഹാരം കൊടുക്കുകയോ കേസ് പിൻവലിക്കുകയോ ചെയ്യേണ്ടി വരും. കോൺ​ഗ്രസ് ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയിരുന്നെങ്കിലും നേതാക്കളുടെ വീണ്ടുമുള്ള പ്രസ്താവനകളിൽ പ്രതിഷേധിച്ച് ജോജു ചർച്ചകളിൽ നിന്ന് പിൻമാറിയെന്നാണ് വ്യക്തമാകുന്നത്.

ALSO READ: Actor Joju George : ജോജു ജോര്‍ജിന്‍റെ കാര്‍ തകര്‍ത്ത സംഭവത്തിൽ ഇന്ന് കൂടുതൽ പേരെ അറസ്റ്റ് ചെയ്‌തേക്കും

വൈറ്റിലയിൽ ദേശീയപാത ഉപരോധത്തിനിടെയുണ്ടായ സംഭവങ്ങളിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനം തകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയും റോഡ് ഉപരോധിച്ചതുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുത്തിരിക്കുന്നത്. വഴിതടയൽ സമരത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ‍ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാംപ്രതി. രണ്ടാംപ്രതി വിജെ പൗലോസും മൂന്നാം പ്രതി കൊടിക്കുന്നിൽ സുരേഷ് എംപിയുമാണ്. മുൻ കൊച്ചി മേയർ ടോണി ചമ്മിണി അടക്കമുള്ളവർക്കെതിരെ സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News